ഓസീസിനെ സ്വന്തം മണ്ണിൽ കത്തിച്ചു; ഇവനാണ് വിൻഡീസിന്റെ വജ്രായുധം
Cricket
ഓസീസിനെ സ്വന്തം മണ്ണിൽ കത്തിച്ചു; ഇവനാണ് വിൻഡീസിന്റെ വജ്രായുധം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th January 2024, 12:35 pm

ഓസ്‌ട്രേലിയയുടെ ആറ് വിക്കറ്റുകളാണ് ഷാമര്‍ വീഴ്ത്തിയത്. ടെസ്റ്റ് കരിയറിലെ തന്റെ രണ്ടാം ഫൈഫര്‍ വിക്കറ്റ് നേട്ടമാണിത്. ആദ്യ ടെസ്റ്റിലും ഷാമര്‍ അഞ്ച് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തിയിരുന്നു. ആദ്യ ടെസ്റ്റിന്റെ തനിയാവര്‍ത്തനം തന്നെയാണ് രണ്ടാം ടെസ്റ്റിലും നടന്നത്.

ഓസ്‌ട്രേലിയന്‍ താരങ്ങളായ കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്,അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു ജോസഫിന് നേടാന്‍ സാധിച്ചിരുന്നത് എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ താരം ശക്തമായി തിരിച്ചുവരുകയായിരുന്നു.

മത്സരത്തില്‍ ഇരു ടീമുകളും ഡിന്നറിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ 187 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ്

മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് വിജയിക്കാന്‍ ഇനി 29 റണ്‍സ് മാത്രമാണ് വേണ്ടത്. രണ്ടു വിക്കറ്റുകള്‍ കൂടി വരുത്താന്‍ വിന്‍ഡീസിന് സാധിച്ചാല്‍ ഗാബയില്‍ ഒരു ചരിത്രവിജയമാണ് വിന്‍ഡീസിനെ കാത്തിരിക്കുന്നത്. നിലവില്‍ 134 പന്തില്‍ 76 റണ്‍സ് നേടി സ്റ്റീവ് സ്മിത്തും 14 പന്തില്‍ അഞ്ചു റണ്‍സ് നേടികൊണ്ട് നഥാന്‍ ലിയോണുമാണ് ക്രീസില്‍.

അതേസമയം ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തില്‍ വിജയിച്ചു കൊണ്ട് പരമ്പര സ്വന്തമാക്കാനാവും ഓസ്ട്രേലിയ ശ്രമിക്കുക. മറുഭാഗത്ത് രണ്ടാം ടെസ്റ്റ് വിജയിച്ചുകൊണ്ട് പരമ്പര സമനിലയാക്കാനാവും വെസ്റ്റ് ഇന്‍ഡീസ് ലക്ഷ്യമിടുക.

Content Highlight: Shamar Joseph take six wickets against Australia.