വെസ്റ്റ് ഇന്‍ഡീസ്- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത വിന്‍ഡീസ് 62.1 ഓവറില്‍ 188 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസ്- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത വിന്‍ഡീസ് 62.1 ഓവറില്‍ 188 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട വിന്‍ഡീസിന് വേണ്ടി പതിനൊന്നാം നമ്പറില്‍ ഇറങ്ങിയ ഷമര്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസിന്റെ ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു അരങ്ങേറ്റക്കാരന്‍ പതിനൊന്നാം നമ്പറില്‍ ഇറങ്ങി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്നത്. 41 പന്തില്‍ നിന്നും ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കം 87.80 എന്ന് മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് ജോസഫ് 36 റണ്‍സ് നേടിയത്. മത്സരത്തില്‍ കിര്‍ക് മെക്കന്‍സി 94 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറുകള്‍ അടക്കം 50 റണ്‍സ് വിന്‍ഡീസിന് നല്‍കി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി.
Highest score by a West Indies player batting at no. 11 on Test debut 😲
Shamar Joseph has arrived in style 🔥🙌#AUSvWI #SoarHighDubai #WeAreCapital pic.twitter.com/NvGB3Hzkx9
— Dubai Capitals (@Dubai_Capitals) January 17, 2024
ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡും പാറ്റ് കമ്മിറന്‍സനും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തിയാണ് വിന്‍ഡീസിനെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്കിനും നാഥന്‍ ലിയോണും ഓരോ വിക്കറ്റുകളും വീതം നേടിയിരുന്നു.
തുടര്‍ന്ന് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 21 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സിലാണ്. എന്നാല്‍ മത്സരത്തില്‍ ഏറെ ശ്രദ്ധേയമാകുന്നത് വെസ്റ്റ് ഇന്‍ഡീസ് താരം ഷമര്‍ ജോസഫിന്റെ ബൗളിങ് പ്രകടം കൂടിയാണ്.
ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കം തന്നെ പിഴക്കുകയായിരുന്നു. ഓസ്‌ട്രേലിയ 25 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ സ്‌ട്രൈക്ക് ചെയ്ത സ്റ്റീവ് മിത്തിനെ പുറത്താക്കി തന്റെ കരിയറിലെ ആദ്യ പന്തില്‍ വിക്കറ്റ് നേടാന്‍ ജോസഫിന് കഴിഞ്ഞു. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് ചരിത്രത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന രണ്ടാമത് താരമാകാനും ജോസഫിന് കഴിഞ്ഞു. ഇതിന് മുമ്പ് 1939ല്‍ ഓവലില്‍ ഈ നേട്ടം കൈവരിച്ചത് വിന്‍ഡീസ് ഇടംകൈയ്യന്‍ പേസര്‍ ടൈറല്‍ ജോണ്‍സനാണ്. 85 വര്‍ഷത്തെ ചരിത്രമാണ് വിന്‍ഡീസ് താരം ആവര്‍ത്തിച്ചത്.
When you pick Steve Smith as your 1st test wicket 🔥#AUSvsWI pic.twitter.com/QMSjRYfPmC
— Masum (@masum_twt) January 17, 2024
26 പന്തില്‍ നിന്നും രണ്ട് ബൗണ്ടറികള്‍ അടക്കം 12 റണ്‍സ് ആയിരുന്നു സമ്പാദിക്കാനാണ് സ്മിത്തിന് കഴിഞ്ഞത്. മുന്‍ താരം ഡേവിഡ് വാര്‍ണറിന് പകരം ഓപ്പണ്‍ പൊസിഷനില്‍ പരീക്ഷണത്തിന് ഇറങ്ങിയത് ഫലം കാണാതെയാണ് സ്മിത്ത് മടങ്ങിയത്.
വണ്‍ ടൗണ്‍ ഇറങ്ങിയ മാര്‍നസ് ലബുഷാനും ജോസഫിന്റെ കൈകൊണ്ട് മടങ്ങാന്‍ ആയിരുന്നു വിധി. 25 പന്തില്‍ നിന്നും ഒരു ബൗണ്ടറി അടക്കം 10 റണ്‍സാണ് താരം നേടിയത്.
1st ball in international 🏏
Gets Steve Smith out 💪Shamar Joseph is living a dream on his debut match 🤩#AUSvWI #SoarHighDubai #WeAreCapitalspic.twitter.com/B0HQR62uuf
— Dubai Capitals (@Dubai_Capitals) January 17, 2024
ഓപ്പണര്‍ ഉസ്മാന്‍ ഖവാജാ 54 പന്തില്‍ നിന്ന് നാല് ബൗണ്ടറിയുമായി 30 റണ്‍സ് നേടി നിലവില്‍ ക്രീസില്‍ ഉണ്ട്. കാമറൂണ്‍ ഗ്രീന്‍ 25 പന്തില്‍ ആറ് റണ്‍സ് നേടി പിടിച്ച് നില്‍ക്കുന്നുണ്ട്.ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 21 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സിലാണ്.
Content Highlight: Shamar Joseph Take Another Record