വെസ്റ്റ് ഇന്‍ഡീസ്- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര തുടങ്ങിയിരിക്കുകയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ആണ് പരമ്പരയില്‍ ഉള്ളത്. ആദ്യ ഇന്നിങ്‌സില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ വിന്‍ഡീസിനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ 62.1 ഓവറില്‍ 188 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു സന്ദര്‍ശകര്‍.
തുടര്‍ന്ന് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 21 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സിലാണ്. എന്നാല്‍ മത്സരത്തില്‍ ഏറെ ശ്രദ്ധേയമാകുന്നത് വെസ്റ്റ് ഇന്‍ഡീസ് താരം ഷമര്‍ ജോസഫിന്റെ പ്രകടനമാണ്. തന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ചരിത്രം കുറിക്കുകയാണ് താരം.
ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട വിന്‍ഡീസിന് വേണ്ടി പതിനൊന്നാം നമ്പറില്‍ ഇറങ്ങിയ ഷമര്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസിന്റെ ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു അരങ്ങേറ്റക്കാരന്‍ പതിനൊന്നാം നമ്പറില്‍ ഇറങ്ങി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്നത്.
41 പന്തില്‍ നിന്നും ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കം 87.80 എന്ന് മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് ജോസഫ് 36 റണ്‍സ് നേടിയത്. മത്സരത്തില്‍ കിര്‍ക് മെക്കന്‍സി 94 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറുകള്‍ അടക്കം 50 റണ്‍സ് വിന്‍ഡീസിന് നല്‍കി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി. ശേഷം പതിനൊന്നാം നമ്പറില്‍ കളിച്ചുകൊണ്ട് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയത് ജോസഫ് ആണ് .
ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡും പാറ്റ് കമ്മിറന്‍സനും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തിയാണ് വിന്‍ഡീസിനെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്കിനും നാഥന്‍ ലിയോണും ഓരോ വിക്കറ്റുകളും വീതം നേടിയിരുന്നു.
ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കം തന്നെ പിഴക്കുകയായിരുന്നു. ഓസ്‌ട്രേലിയ 25 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ സ്‌ട്രൈക്ക് ചെയ്ത സ്റ്റീവ് മിത്തിനെ പുറത്താക്കി തന്റെ കരിയറിലെ ആദ്യ പന്തില്‍ വിക്കറ്റ് നേടാന്‍ ജോസഫിന് കഴിഞ്ഞു. 26 പന്തില്‍ നിന്നും രണ്ട് ബൗണ്ടറികള്‍ അടക്കം 12 റണ്‍സ് ആയിരുന്നു സമ്പാദിക്കാന്‍ കഴിഞ്ഞത്.
മുന്‍ താരം ഡേവിഡ് വാര്‍ണറിന് പകരം ഓപ്പണ്‍ പൊസിഷനില്‍ പരീക്ഷണത്തിന് ഇറങ്ങിയത് ഫലം കാണാതെയാണ് സ്മിത്ത് മടങ്ങിയത്. വണ്‍ ടൗണ്‍ ഇറങ്ങിയ മാര്‍നസ് ലബുഷാനും ജോസഫിന്റെ കൈകൊണ്ട് മടങ്ങാന്‍ ആയിരുന്നു വിധി. 25 പന്തില്‍ നിന്നും ഒരു ബൗണ്ടറി അടക്കം 10 റണ്‍സാണ് താരം നേടിയത്.
ഓപ്പണര്‍ ഉസ്മാന്‍ ഖവാജാ 54 പന്തില്‍ നിന്ന് നാല് ബൗണ്ടറിയുമായി 30 റണ്‍സ് നേടി നിലവില്‍ ക്രീസില്‍ ഉണ്ട്. കാമറൂണ്‍ ഗ്രീന്‍ 25 പന്തില്‍ ആറ് റണ്‍സ് നേടി പിടിച്ച് നില്‍ക്കുന്നുണ്ട്.
Content Highlight: Shamar Joseph’s record on debut