തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ നടത്തിയ ‘ബിന്‍ ലാദന്‍’ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. സി.പി.ഐ.എമ്മിന്റെ മുസ്‌ലിം വിരുദ്ധത പല കാലത്തും പല രീതികളില്‍ വെളിയില്‍ വന്നിട്ടുണ്ടെന്ന് ഷമ പറഞ്ഞു.
എം.വി ജയരാജന്‍ ‘നൗഫല്‍’ എന്ന പേര് കണ്ടയുടന്‍ ഒരു മാധ്യമപ്രവര്‍ത്തകനെ ബിന്‍ലാദനോട് ഉപമിച്ചത് സി.പി.ഐ.എമ്മില്‍ സംഘപരിവാറിന്റെ സ്വാധീനം വ്യാപകമായിരിക്കുന്നുവെന്നതിന്റെ തെളിവാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷമ മുഹമ്മദ് പറഞ്ഞു.
മുസ്‌ലിം വിരുദ്ധമായ ഒരു പ്രസ്താവന നടത്തിയിട്ടും ഈ നിമിഷം വരെ തിരുത്താനോ മാപ്പ് പറയാനോ സി.പി.ഐ.എമ്മിന്റെ ഉന്നത നേതാവായ എം.വി. ജയരാജന്‍ തയ്യാറായിട്ടില്ലെന്നും ഷമ പറഞ്ഞു.
‘മുസ്‌ലിം പേരുള്ളവന്‍ മോശപ്പെട്ട കാര്യങ്ങള്‍ ചെയ്യുമെന്നാണ് എം.വി. ജയരാജന്‍ പറയാതെ പറഞ്ഞത്. ഈ വാദത്തിന് സംഘപരിവാറിന്റെ ആശയത്തില്‍ നിന്ന് എന്താണ് വ്യത്യാസമുള്ളത്? ഏഷ്യാനെറ്റ് വാര്‍ത്താവിവാദത്തില്‍ ഉള്‍പ്പെട്ട മറ്റു മാധ്യമപ്രവര്‍ത്തകരുടെ പേര് പറയാനോ മതം നോക്കി മുദ്രകുത്താനോ ജയരാജന്‍ ശ്രമിച്ചില്ല എന്നതും ഇതിനോട് കൂട്ടി വായിക്കണം.
മുസ്‌ലിം വിരുദ്ധമായ ഒരു പ്രസ്താവന നടത്തിയിട്ടും ഈ നിമിഷം വരെ തിരുത്താനോ മാപ്പ് പറയാനോ സി.പി.ഐ.എമ്മിന്റെ ഉന്നത നേതാവായ എം.വി. ജയരാജന്‍ തയ്യാറായിട്ടില്ല.