ചെന്നൈ: തെന്നിന്ത്യന്‍ നടിയും മോഡലുമായ മീര മിഥുനെതിരെ പരാതിയുമായി നടി ശാലു ശമ്മു. തനിക്കെതിരെ ആസിഡ് ആക്രമണം നടത്തുമെന്ന് മീര ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ചെന്നൈ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ശാലു.
മീര മിഥുനും അവരുടെ ആരാധകരും തന്നെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അപമാനിക്കുകയാണ്. തനിക്കെതിരെ മീര വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും ശാലുവിന്റെ പരാതിയില്‍ പറയുന്നു.
അജ്ഞാത ഫോണ്‍കോളുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മീരയുടെ ആരാധകര്‍ തന്നെ വേട്ടയാടുകയാണ്. നിയമപരമല്ലാത്ത സൈറ്റില്‍ തന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചും അശ്ലീല ട്രോളുകള്‍ ഇറക്കിയും തന്നെ അപമാനിക്കുകയാണ്. സിനിമയിലെ തന്റെ കരിയര്‍ നശിപ്പിക്കാനാണ് മീര ശ്രമിക്കുന്നതെന്നും ശാലു പറഞ്ഞു.
ബിഗ് ബോസിന്റെ തമിഴ് പതിപ്പിലൂടെ പ്രശസ്തയായ നടി മീര മോഡലിംഗ് രംഗത്തും സജീവമാണ്. അടുത്തിടെ നിരവധി വിവാദങ്ങളാണ് മീരയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
അടുത്തിടെയാണ് തമിഴ് സൂപ്പര്‍ താരങ്ങളായ വിജയ്ക്കും സൂര്യയ്ക്കുമെതിരെ മീര രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. തിരുവനന്തപുരത്ത് നടന്ന സ്വര്‍ണ്ണക്കടത്തില്‍ സൂര്യയ്ക്ക് പങ്കുണ്ടെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ കനത്ത വിമര്‍ശനവുമായി നടി ശാലു രംഗത്തെത്തിയതാണ് ഇപ്പോഴുള്ള വധഭീഷണിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതിനുമുമ്പ് നടനും സംവിധായകനുമായ ചേരനെതിരേ ലൈംഗികാരോപണവുമായി മീര രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് ഷോയില്‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരന്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മീരയുടെ ആരോപണം. വില്ലേജ് റൗണ്ട് ടാസ്‌കിലാണ് സംഭവം. ചേരന്‍ അനുവാദമില്ലാതെ തന്റെ അരയില്‍ ചുറ്റിപ്പിടിച്ചെന്നാണ് മീര ആരോപിച്ചത്.
എന്നാല്‍ ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ ചേരനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ചേരന്‍ മോശക്കാരനായ ഒരു വ്യക്തിയല്ലെന്നും അദ്ദേഹം രണ്ടു പെണ്‍കുട്ടികളുടെ പിതാവാണെന്നും ചേരന് സ്ത്രീകളോട് മോശമായി പെരുമാറാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്ക് അതറിയാമെന്നും ചേരനെ പിന്തുണച്ചവര്‍ പറഞ്ഞു.
സംഭവം വാക്ക് തര്‍ക്കമായതോടെ ചേരന്‍ മീരയോട് മാപ്പ് പറഞ്ഞിരുന്നു. ദുരുദ്ദേശത്തോടെയല്ല താന്‍ തൊട്ടതെന്നും തന്റെ കുട്ടികളുടെ പേരില്‍ സത്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റിയാലിറ്റി ഷോയ്ക്കിടെ മീരയെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് എത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യുന്നതിനായാണ് ബിഗ് ബോസ് ഹൗസില്‍ പൊലീസ് എത്തിയിരുന്നത്. ഒരു ഡിസൈനര്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. തന്റെ പക്കല്‍ നിന്ന് കടം വാങ്ങിയ 50,000 രൂപ മടക്കി നല്‍കാതെ കബളിപ്പിച്ചുവെന്നായിരുന്നു ഡിസൈനര്‍ നല്‍കിയ പരാതി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: shalu sammu aganist meera mithun