[]തിരുവനന്തപുരം: നടി ശാലു മേനോന് വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നു. സീരിയലുകളിലും നൃത്തത്തിലും സജീവ സാന്നിധ്യമായിരുന്ന ശാലുവിന്റെ സിനിമാ പ്രവേശനം ഒരു പോലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു.
സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ ശാലുമേനോന് കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിലിറങ്ങിയയുടന് നൃത്ത വിദ്യാലയങ്ങളുടെ ചുമതലകള്‍ ശാലു ഏറ്റെടുത്തിരുന്നു.
തിന്മകള്ക്കെതിരെ ശബ്ദമുയര്‍ത്തുന്ന നന്ദിതാദാസ് ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് ശാലും സിനിമയില്‍ അവതരിപ്പിക്കുന്നത്.
ഗുണ്ടകള്‍ തല്ലിത്തകര്‍ത്ത ഓട്ടോ റിക്ഷയില്‍ നിന്നും വൃദ്ധയായ സ്ത്രീയെ ശാലു അവതരിപ്പിക്കുന്ന കഥാപാത്രം രക്ഷപ്പെടുത്തുന്നതും ഇവരെ ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്ന് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതുമായ രംഗമാണ് ആദ്യം ചിത്രീകരിച്ചത്.
ആദ്യ ടേക്കില്‍ തന്നെ താരം സീന്‍ ഒക്കെയാക്കി. സോളാര്‍ കേസിനെ കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതലൊന്നും പറയാനില്ലെന്നും എന്നെ വെറുതെ വിടണമെന്നുമായിരുന്നു ശാലുവിന്റെ മറുപടി.