‘കെട്ടിച്ചമച്ച എല്ലാ കേസുകളും പിന്‍വലിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. വാസ്തവത്തില്‍ ഭീമ കൊറെഗാവ് അക്രമത്തില്‍ കേസുകള്‍ പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ മുന്‍ സര്‍ക്കാരും ആരംഭിച്ചിരുന്നു. ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ അല്ലാത്ത എല്ലാ കേസുകളും പിന്‍വലിക്കാനാണ് മുന്‍സര്‍ക്കാരുകളും തയ്യാറായത്. ആ നടപടികള്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വേഗത്തിലാക്കും- താക്കറെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭീമ കൊറെഗാവില്‍ പങ്കെടുത്ത യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നും ഇന്ദു മില്‍ ഭൂമി പ്രക്ഷോഭത്തില്‍ ചുമത്തപ്പെട്ട കേസുകളും പിന്‍വലിക്കണമെന്ന് ഉദ്ധവിന് കത്ത് നല്‍കിയതായി എന്‍.സി.പി എം.എല്‍.എ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
2018 ജനുവരി ഒന്നിന് ഭീമ – കൊറേഗാവിലുണ്ടായ ജാതീയ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നിരവധി ദളിത് ആക്ടിവിസ്റ്റുകളെയും അക്കാദമിസ്റ്റുകളെയും സ്ത്രീകളേയും പൂനെ പൊലീസ് കേസിലുള്‍പ്പെടുത്തിയിരുന്നു. ബാബാ സാഹേബ് അംബേദ്കറുടെ സ്മാരകത്തിനായി ഇന്ദു മില്‍ ഭൂമി കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ യുവാക്കള്‍ക്കെതിരെയും വ്യാജ കേസുകള്‍ ചുമത്തിയിരുന്നു.
ദളിത് സമുദായത്തോട് നീതി പുലര്‍ത്തുന്നതിന് ഈ കേസുകളെല്ലാം പിന്‍വലിക്കണമെന്നായിരുന്നു പ്രകാശ് ഗജ്ഭിയേ കത്തില്‍ പറഞ്ഞത്.