മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാലിനി. ‘എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയജീവിതം ആരംഭിച്ച ശാലിനി പിന്നീട് ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.
മുതിര്‍ന്നതിന് ശേഷം ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെയാണ് ശാലിനി വീണ്ടും നായികയായി സിനിമാ രംഗത്ത് സജീവമായത്.
2000ല്‍ തമിഴ് നടന്‍ അജിത്തുമായുള്ള വിവാഹത്തിന് ശേഷം ശാലിനി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ശാലിനിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വെങ്കട് പ്രഭു പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
അജിത്തിനേയും ശാലിനിയേയും വെച്ച് ഒരു സിനിമ എടുക്കുകയാണെങ്കില്‍ അത് ഏത് ജോണറില്‍ ആയിരിക്കുമെന്ന ചോദ്യത്തിന് ശാലിനിക്ക് ഇനിക്ക് സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നായിരുന്നു വെങ്കട് പ്രഭുവിന്റെ മറുപടി. അജിത്ത് ഇത് കേട്ടാല്‍ വഴക്ക് പറയുമെന്നും വെങ്കട് പ്രഭു പറഞ്ഞു. ലിറ്റില്‍ ടോക്ക്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”അജിത്ത് സാര്‍ അടിക്കും ഇത് കേട്ടാല്‍. കുടുബകാര്യങ്ങളില്‍ എന്തിനാടാ ഇടപ്പെടുന്നത് റാസ്‌ക്കല്‍ എന്ന് ചോദിച്ച് എന്നെ വഴക്ക് പറയും. ശാലിനി തിരക്കുള്ള ഒരു വീട്ടമ്മയാണ്. അവളെ വീടിന്റെ സ്ത്രീ എന്ന് തന്നെ വിശേഷിപ്പിക്കാം. അവര്‍ക്ക് കുട്ടികളുമില്ലേ. അവര്‍ സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരു സാധ്യതയുമില്ല,” വെങ്കട് പ്രഭു പറഞ്ഞു.
വലിമൈ ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.
രണ്ടര വര്‍ഷത്തിന് ശേഷമായിരുന്നു ഒരു അജിത്ത് ചിത്രം തിയേറ്ററിലെത്തിയത്. ചിത്രത്തിലെ അജിത്തിന്റെ ഫൈറ്റ് രംഗങ്ങള്‍ക്കുള്‍പ്പെടെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നിരവ് ഷായായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിച്ചത്. ബേവ്യൂ പ്രൊജക്റ്റ്‌സ് എല്‍.എല്‍.പിയുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. വലിമൈയില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് എത്തുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, പേളി മാണി, ദിനേഷ് പ്രഭാകര്‍, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
ContentHighlight: Shalini Ajith Come Back on Movie Director Venkat Ptrabhu Comment