| Thursday, 4th June 2020, 10:40 pm

കൊവിഡ് ബാധിച്ച് മരിച്ച കൊല്ലം സ്വദേശിയുടെ ഭാര്യ ജോലി ചെയ്യുന്നത് ഹാര്‍ബറില്‍; ശക്തന്‍കുളങ്ങര ഹാര്‍ബര്‍ അടച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ശക്തന്‍കുളങ്ങര ഹാര്‍ബര്‍ അടച്ചു. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ച സേവ്യറുടെ ഭാര്യ ജോലി ചെയ്യുന്നത് ഈ ഹാര്‍ബറിലാണ്. ഇതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

മരുത്തടി, മീനത്ത് ചേരി, കാവനാട, വള്ളിക്കീഴ്, ആലാട്ട്കാവ് എന്നിവിടങ്ങള്‍ കണ്ടയിന്‍മെന്റ് സോണാക്കി.

ജില്ലയില്‍ ഇന്ന് 11 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേര്‍ കുവൈത്തില്‍ നിന്നും വന്നവരാണ്. ചവറ വടക്കുംഭാഗം സ്വദേശി 24കാരന്‍, മറ്റൊരു ചവറ സ്വദേശിയായ 24 കാരന്‍, വെള്ളിമണ്‍ സ്വദേശിയായ 34കാരി, വാളകം അമ്പലക്കര സ്വദേശിയായ 27കാരി, കൊല്ലം സ്വദേശി 45കാരന്‍, ഇടയ്ക്കാട് സ്വദേശിയായ 36കാരന്‍ എന്നിവരാണ് കുവൈത്തില്‍ നിന്നെത്തിയത്.

സമ്പര്‍ക്കം വഴി രണ്ടുപേര്‍ക്കും ദുബായില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഹാര്‍ബാറുകളിലും വിപണികളിലും മറ്റു ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലും സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കുന്നുവെന്നു ഓരോ ആളുകളും ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

മാസ്‌ക് നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം 1588 ബാധിച്ചവരുടെ എണ്ണം ആയി. 39 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more