നസാവു ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വമ്പന്‍ വിജയം. ബംഗ്ലാദേശിനെ നാല് റണ്‍സിനാണ് പ്രോട്ടിയാസ് കീഴടക്കിയത്. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു.
റണ്‍സ് ഒഴുകാത്ത നസാവുവില്‍ ആറ് വിക്കറ്റിന് 113 റണ്‍സിന് തകരുകയായിരുന്നു. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ ബംഗ്ലാദേശിനെ 109 റണ്‍സിന് പിഴുതെറിയുകയായിരുന്നു പ്രോട്ടിയാസ്. ഇതോടെ ടി-20 ലോകകപ്പില്‍ ഏറ്റവും ചെറിയ ടോട്ടല്‍ ഡിഫന്റ് ചെയ്യുന്ന ടീമാകാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചിരിക്കുകയാണ്.
സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഹെന്റിച്ച് ക്ലാസന്‍ 44 പന്തില്‍ നിന്ന് 46 നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഡേവിഡ് മില്ലര്‍ 38 പന്തില്‍ നിന്ന് 29 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തി. തുടക്കത്തില്‍ സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് 11 പന്തില്‍ നിന്ന് 18 റണ്‍സ് നേടി.
ബംഗ്ലാദേശിനു വേണ്ടി തന്‍സിന്‍ ഹസന്‍ സാക്കിബ് നാലു ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. തസ്‌കിന്‍ അഹമ്മദ് 19 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയപ്പോള്‍ റിഷാദ് ഹുസൈന്‍ 32 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
ഷക്കീബ് അല്‍ ഹസന്‍ ഒരു ഓവറില്‍ 6 റണ്‍സ് വഴങ്ങി ആറ് എക്കണോമി നിലനിര്‍ത്തി. എന്നാല്‍ ഇതിനെല്ലാം പുറമേ ഒരു മികച്ച റെക്കോഡും ഷക്കീബ് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. ടി-ട്വന്റിയിലെ മികച്ച എക്കണോമിക്കല്‍ ബൗളര്‍ എന്ന ബഹുമതി തന്നെയാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ 6 എക്കണോമിയില്‍ താഴെ ടി-ട്വന്റി ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പന്തറിയുന്ന താരമാകാനാണ് ഷക്കീബിന് കഴിഞ്ഞത്.(മിനിമം മൂന്ന് ഓവര്‍)
ഏറ്റവും കൂടുതല്‍ തവണ 6 എക്കണോമിയില്‍ താഴെ ടി-ട്വന്റി ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പന്തറിയുന്ന താരം, എണ്ണം,ഇന്നിങ്‌സ്
ഷക്കീബ് അല്‍ ഹസന്‍ – 47 തവണ – 122
റാഷിദ് ഖാന്‍ – 44 തവണ – 87
ഷാഹിദ് അഫ്രീദി – 36 തവണ – 97
മിച്ചല്‍ സാന്റ്‌നര്‍ – 34 തവണ – 99
ഷദബ് ഖാന്‍ – 32 തവണ – 95
ബംഗ്ലാദേശിനു വേണ്ടി തൗഹീദ് ഹൃദ്യോയ് 34 പന്തില്‍ 37 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ അഹമ്മദുള്ള 20 റണ്‍സും നജ്മല്‍ ഹുസൈന്‍ ഷാന്റോ 14 റണ്‍സ് നേടി. സൗത്ത് ആഫ്രിക്കയുടെ കേശവ് മഹാരാജ് 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അന്റിച്ച് നോര്‍ക്യ 17 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും കഗീസോ റബാദ 19 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി.
ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ മൂന്നു മത്സരങ്ങളും വിജയിച്ചു കൊണ്ട് ആറു പോയിന്റോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു. ജൂണ്‍ 15ന് നേപ്പാളിനെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം.
Content highlight: Shakib Al Hassan In Record Achievement