| Wednesday, 28th August 2024, 6:31 am

ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പോരാട്ടവീര്യം എനിക്കിഷ്ടമാണ്: ഷാകിബ് അൽ ഹസൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍. കളിക്കളത്തിലെ വിരാടിന്റെ മികച്ച പോരാട്ടവീര്യത്തെക്കുറിച്ചാണ് ഷാകിബ് സംസാരിച്ചത്. സ്‌പോര്‍ട്‌സ് കീടക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍.

‘വിരാട് കോഹ്‌ലിയുടെ പോരാട്ടവീര്യം എനിക്കിഷ്ടമാണ്. അദ്ദേഹം ഒരിക്കലും തളരരുത്. ഒരിക്കലും താന്‍ മരിക്കില്ല എന്ന മനോഭാവത്തോടെയാണ് അദ്ദേഹം കളിക്കുക. വിരാടില്‍ നിന്നും ഈ കാര്യങ്ങള്‍ പഠിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ഷാക്കിബ് അല്‍ ഹസന്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് വിരാട്. ഇതിനോടകം തന്നെ 295 ടെസ്റ്റ് മത്സരങ്ങളില്‍ 283 ഇന്നിങ്‌സുകളില്‍ നിന്നും 13906 റണ്‍സാണ് കോഹ്‌ലി നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.

ഏകദിനത്തില്‍ 113 മത്സരങ്ങളില്‍ 191 ഇന്നിങ്‌സുകളില്‍ നിന്നും 8848 റണ്‍സും കോഹ്ലി നേടി. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് കോഹ്‌ലി നേടിയത്.

അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ വിരാടിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഈ സീരീസില്‍ കോഹ്‌ലി ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Shakib Al Hasan Talks About Virat Kohli

We use cookies to give you the best possible experience. Learn more