| Thursday, 8th August 2024, 10:35 pm

ബംഗ്ലാദേശിന് കനത്ത തിരിച്ചടി; പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ സൂപ്പര്‍ താരം പുറത്തായേക്കും!

സ്പോര്‍ട്സ് ഡെസ്‌ക്

ഓഗസ്റ്റ് 21ന് പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര തുടങ്ങാനിരിക്കുകയാണ്. ആഗസ്റ്റ് 21 മുതല്‍ 25 വരെയാണ് ആദ്യ മത്സരം. രണ്ടാം മത്സരം ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെയാണ്. രണ്ട് മത്സരങ്ങളും പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

എന്നാല്‍ പാകിസ്ഥാനെതിരെയുള്ള റെഡ് ബോള്‍ മത്സരങ്ങളില്‍ നിന്നും താരം പിന്മാറും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ബംഗ്ലാദേശില്‍ അടുത്തിടെ പുറത്താക്കപ്പെട്ട അവാമി ലീഗിന്റെ എം.പി കൂടിയാണ് ഷാക്കിബ് അല്‍ ഹസന്‍.

നിലവില്‍ ഗ്ലോബല്‍ ടി-20 കാനഡയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ഷാക്കിബ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഓഗസ്റ്റ് 12 വരെ അദ്ദേഹത്തിന് എന്‍.ഒ.സി നല്‍കിയിട്ടുണ്ട്.

ഇതോടെ വരാനിരിക്കുന്ന പരമ്പരയില്‍ ഷാക്കിബിന്റെ കാര്യത്തെക്കുറിച്ച് ബി.സി.ബിയിലെ ഒരു ഉദ്യോഗസ്ഥന്‍ ദി ഡെയിലി സ്റ്റാറിനോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധം ടീമിലെ സ്ഥാനത്തെ ബാധിക്കുമോ എന്നത് മറ്റൊരു വിഷയമാണ്.

‘പാകിസ്ഥാനില്‍വെച്ച് ടീമില്‍ നേരിട്ട് ചേരുന്നതിനെ കുറിച്ച് ഷാക്കിബ് ചിന്തിച്ചിരുന്നു, പക്ഷേ നിലവില്‍ അദ്ദേഹം മറ്റൊരു ലീഗ് കളിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവിടെ ഫോര്‍മാറ്റ് വ്യത്യാസമുണ്ട്. അഞ്ചുദിവസത്തെ മത്സരത്തിന്റെ സമ്മര്‍ദം അദ്ദേഹത്തിന് ചിലപ്പോള്‍ താങ്ങാന്‍ സാധിക്കില്ല, അദ്ദേഹത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്,’ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Content Highlight: Shakib Al Hasan likely to miss the Test series against Pakistan, Report

We use cookies to give you the best possible experience. Learn more