| Friday, 14th June 2024, 1:37 pm

ബംഗ്ലാദേശിന്റെ ഇതിഹാസം, ക്രിക്കറ്റ് ചരിത്രത്തില്‍ ഒന്നാമന്‍; ഇയാളെ നമിച്ച് മക്കളെ, ബാറ്റിങ്ങില്‍ ഇടിവെട്ട് ബൗളിങ്ങില്‍ മിന്നല്‍ പിണര്‍!

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ണോസ് വെയ്ല്‍ സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയിരുന്നു. 25 റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ ജയിച്ചുകയറിയത്.

അര്‍ധ സെഞ്ച്വറി നേടിയ ഷാകിബ് അല്‍ ഹസന്റെ കരുത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 159റണ്‍സെന്ന നിലയിലാണ് ഇന്നിങ്സ് അവസാനിപ്പച്ചത്. ഷാകിബ് അല്‍ ഹസന്റെ അര്‍ധ സെഞ്ച്വറിയാണ് ബംഗ്ലാദേശിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 46 പന്ത് നേരിട്ട് ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ പുറത്താകാതെ 64 റണ്‍സാണ് ഷാകിബ് നേടിയത്. ഈ വിജയത്തിന് പിന്നാലെ ഷാകിബ് അല്‍ ഹസനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ഇതിന് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കുകയാണ് താരം.

ടി-20 ഇന്റര്‍ നാഷണലില്‍ 2500 റണ്‍സും 100 വിക്കറ്റും തികക്കുന്ന ആദ്യ താരമാകാനാണ് താരത്തിന് സാധിച്ചത്. ബംഗ്ലാദേശിന് വേണ്ടി താരം 125 മത്സരങ്ങളില്‍ നിന്ന് 23.72 ആവറേജില്‍ 2515 റണ്‍സും 146 വിക്കറ്റും താരം നേടിയിട്ടുണ്ട്.

മത്സരത്തില്‍ മറുപടി ബാറ്റങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്സിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും പിന്നാലെയെത്തിയവര്‍ക്ക് അത് മുതലാക്കാന്‍ സാധിച്ചില്ല. മിഡില്‍ ഓര്‍ഡറില്‍ സൂപ്പര്‍ താരങ്ങള്‍ ചെറുത്ത് നിന്നെങ്കിലും ബംഗ്ലാ ബൗളര്‍മാരെ മറികടന്ന് വിജയത്തിലെത്താന്‍ അത് മതിയാകുമായിരുന്നില്ല.

സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ട് 22 പന്തില്‍ 33 റണ്‍സ് നേടിയപ്പോള്‍ സ്‌കോട് എഡ്വാര്‍ഡ്സ് 23 പന്തില്‍ 25 റണ്‍സും സിങ് 16 പന്തില്‍ 26 റണ്‍സും നേടി പുറത്തായി. ഒടുവില്‍ 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണ് ഡച്ച് ആര്‍മിക്ക് നേടാന്‍ സാധിച്ചത്.

Content Highlight: Shakib Al Hasan In Great Record Achievement In T-20 Cricket

Latest Stories

We use cookies to give you the best possible experience. Learn more