| Sunday, 12th January 2025, 1:01 pm

ഷാക്കിബ് ഇനി ബോളെറിയേണ്ട; എല്ലാ മത്സരങ്ങളിലെയും ബൗളിങ് സസ്പന്‍ഡ് ചെയ്തു

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസന്റെ എല്ലാ മത്സരങ്ങളിലെ ബൗളിങ് സസ്പന്‍ഡ് ചെയ്തു. ചെന്നൈയിലെ രാമചന്ദ്ര സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സയന്‍സിലെ സ്വതന്ത്ര പരിശോധനയിലും പരാജയപ്പെടുകയായിരുന്നു താരം.

നേരത്തെ ഷാക്കിബിന്റെ ആക്ഷന്‍ നിയമ വിരുദ്ധമാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ പരിശോധനയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21ാണ് ഷാക്കിബ് ഇന്ത്യയില്‍ വെച്ച് സ്വതന്ത്ര പരിശോധന നടന്നത്.

സെപ്റ്റംബറില്‍ സറേയ്ക്ക് വേണ്ടി ഏകദിന മത്സരത്തില്‍ പങ്കെടുത്ത ഷാക്കിബ് ബൗളിങ്ങിനിടെ സംശയാസ്പദമായ നടപടി നേരിട്ടിരുന്നു. അമ്പയര്‍മാരുടെ കണ്ടെത്തലിനെതുടര്‍ന്ന് ഷാക്കിബ് വീണ്ടും സംശയത്തിന്റെ നിഴലിലാകുകയായിരുന്നു.

‘ഷാക്കിബിന് നിലവില്‍ പന്തെറിയാന്‍ കഴിയുന്നില്ലെങ്കിലും, ആഭ്യന്തര, അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും ബാറ്റ്സ്മാനായി കളിക്കാന്‍ അര്‍ഹതയുണ്ട്.’ ബി.സി.സി.ഐ പറഞ്ഞു.

സെപ്റ്റംബറില്‍ സറേയ്ക്ക് വേണ്ടി ഏകദിന മത്സരത്തില്‍ പങ്കെടുത്ത ഷാക്കിബ് ബൗളിങ്ങിനിടെ സംശയാസ്പദമായ നടപടി നേരിട്ടിരുന്നു. അമ്പയര്‍മാരുടെ കണ്ടെത്തലിനെതുടര്‍ന്ന് ഷാക്കിബ് വീണ്ടും സംശയത്തിന്റെ നിഴലിലാകുകയായിരുന്നു.

ശേഷം ലോഫ്ബറോ യൂണിവേഴ്സിറ്റിയുടെ പരിശോധനാ ഫലത്തില്‍ ഷാക്കിബ് നിയമ വിരുദ്ധമായാണ് ബൗള്‍ ചെയ്യുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

‘ഈ മാസം ആദ്യം ലോഫ്ബറോ സര്‍വകലാശാലയില്‍ ഷാക്കിബിനെ വിലയിരുത്തിയിരുന്നു. തന്റെ ബൗളിങ് ആക്ഷനിലെ കൈമുട്ട് നീട്ടല്‍ റെഗുലേഷനുകളില്‍ 15-ഡിഗ്രി പരിധി കവിഞ്ഞതായി കണ്ടെത്തി. 2024 ഡിസംബര്‍ 10ലെ മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ ഈ സസ്പെന്‍ഷന്‍ പ്രാബല്യത്തില്‍ വരും,

കൂടാതെ സംശയാസ്പദമായ നിയമവിരുദ്ധ ബൗളിങ് നടപടിയുമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബൗളര്‍മാരുടെ അവലോകനത്തിനായി ഇ.സി.ബിയുടെ ചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന പ്രക്രിയ പിന്തുടരുന്നു,’ ഇ.സി.ബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Shakib Al Hasan Failed In Bowling Action Test

We use cookies to give you the best possible experience. Learn more