Advertisement
Entertainment
മുന്‍ കാമുകന്മാരുമായിട്ട് ഞാന്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കാറുണ്ട്, അവരൊക്കെ ഭാര്യമാര്‍ക്കൊപ്പം വീട്ടില്‍ വരാറുണ്ട്: ഷക്കീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 24, 01:20 pm
Friday, 24th February 2023, 6:50 pm

മുന്‍ കാമുകന്മാരുമായിട്ട് ഞാന്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കാറുണ്ട്, അവരൊക്കെ ഭാര്യമാര്‍ക്കൊപ്പം വീട്ടില്‍ വരാറുണ്ട്: ഷക്കീല

തന്റെ മുന്‍ കാമുകന്മാരുമായിട്ട് ഇപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കാറുണ്ടെന്നും അവരൊക്കെ ഭാര്യമാര്‍ക്കൊപ്പം തന്റെ വീട്ടില്‍ വരാറുണ്ടെന്നും നടി ഷക്കീല.

ഒത്തിരി പ്രണയവും പ്രണയ നഷ്ടവും ഉണ്ടായിട്ടുണ്ടെന്നും ഒരു പ്രണയം പരാജയപ്പെട്ടതിന് ശേഷം മാത്രമേ അടുത്തതിലേക്ക് പോകുമായിരുന്നുള്ളൂ എന്നും ഷക്കീല പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

‘ഒത്തിരി പ്രണയവും പ്രണയനഷ്ടങ്ങളും എനിക്കുണ്ടായിട്ടുണ്ട്. ഒരു പ്രണയം പരാജയപ്പെട്ടതിന് ശേഷം അടുത്തതിലേക്ക് പോകും. ഇപ്പോഴും പ്രണയത്തിലാണ്. പിന്നെ പ്രണയിക്കുന്ന കാര്യത്തില്‍ ഞാന്‍ ലോയലാണ്.

ഒരു സമയത്ത് ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളു. അത് പോയി കഴിയുമ്പോഴാണ് അടുത്തതിലേക്ക് പോകുന്നത്.

ആരെ പ്രണയിച്ചാലും വേറെ ആരെങ്കിലും കുറച്ച് ഹാന്‍ഡ്സം ആയി വന്നെന്ന് കരുതി അവരെ ഇഷ്ടപ്പെടാന്‍ പോകില്ല. എന്റെ ശ്രദ്ധ മുഴുവന്‍ ഞാനപ്പോള്‍ സ്നേഹിക്കുന്ന ആണ്‍സുഹൃത്തില്‍ മാത്രമായിരിക്കും.

മുമ്പ് ഉണ്ടായിരുന്ന കാമുകന്മാരുമായിട്ടുമൊക്കെ ഞാന്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. അവരൊക്കെ ഭാര്യമാരുടെ കൂടെ എന്റെ വീട്ടില്‍ വരാറുണ്ട്. കഴിഞ്ഞ ആഴ്ച എന്റെയൊരു മുന്‍കാമുകന്റെ ഭാര്യയുടെ പിറന്നാള്‍ അറേഞ്ച് ചെയ്ത് കൊടുത്തത് ഞാനാണ്.

ആ ഫങ്ഷന്‍ ഞാനും പോയി. അവരുടെ മക്കള്‍ എന്നെ പെമ്മി (പെരിയമ്മ) എന്നാണ് വിളിക്കുന്നത്. എനിക്ക് ഒരാളോട് പ്രണയം തോന്നണമെങ്കില്‍ സ്നേഹം മാത്രം മതി. അദ്ദേഹം പൊക്കം കുറഞ്ഞതോ കൂടിയതോ മറ്റ് എന്താണെങ്കിലും കുഴപ്പമില്ല. ആകെ സ്നേഹം മാത്രം ഉണ്ടായിരുന്നാല്‍ മതിയെന്നാണ്’, ഷക്കീല പറഞ്ഞു.

Content Highlights: Shakeela talking about her past