| Saturday, 21st July 2018, 2:46 pm

ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ചിത്രത്തില്‍ ഷക്കീലയായെത്തുന്നത് ബോളിവുഡ് നടി റിച്ച ഛധ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൊണ്ണൂറുകളുടെ അന്ത്യത്തില്‍ തെന്നിന്ത്യന്‍ സിനിമാമേഖലയില്‍ ആരാധകവൃന്ദത്തെ സൃഷ്ടിച്ച നടി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രം ഇന്ദ്രജിത്ത് ലങ്കേഷാണ് സംവിധാനം ചെയ്യുന്നത്.

തൊണ്ണൂറുകളില്‍ സൗത്ത് ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ബി ഗ്രേഡ് ചിത്രങ്ങളിലൂടെ പ്രശസ്തയായ ഷക്കീലയുടെ ജീവിതമാണ് ഇപ്പോള്‍ സിനിമയാകാനൊരുങ്ങുന്നത്. ഷക്കീലയുടെ തന്നെ ആത്മകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

വെള്ളിത്തിരയില്‍ ഷക്കീലയായെത്തുന്നത് റിച്ച ഛധയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെതായ സ്ഥാനം ചലച്ചിത്ര മേഖലയില്‍ കണ്ടെത്തിയ നടി കൂടിയാണ് റിച്ച ഛധ.


ALSO READ: അഭിയുടെ വിളി മോഹന്‍ലാല്‍ കേട്ടു: വൃക്ക തകാരാറിലായ ബാലനെ കാണാന്‍ താരം എത്തും

ഫുക്രി സീരിസിലെ ബോലി പഞ്ചാബന്‍ എന്ന കഥാപാത്രത്തിലൂടെയും, ദാസ് ദേവിലെ പരോയിലൂടെയും റിച്ച പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഷക്കീലയെ വെള്ളിത്തിരയിലവതരിപ്പിക്കാന്‍ റിച്ച തന്നെയാണ് മികച്ച തീരുമാനമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരടക്കം പറയുന്നത്.

Image result for SHAKEELA

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ റിച്ച ഷക്കീലയെ കാണാനെത്തിയത് വാര്‍ത്തയായിരുന്നു. സിനിമയിലേയും ജീവിതത്തിലെയും ഷക്കീല എങ്ങനെയാണെന്നും തന്റെ കരിയറില്‍ ഉണ്ടായ പ്രധാന സംഭവങ്ങളും ഷക്കീല റിച്ചയുമായി പങ്കുവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിത്തിരയിലെത്തുന്ന ഷക്കീലയെ കൂടുതല്‍ മികവുറ്റതാക്കാന്‍ താന്‍ ശ്രമിക്കുമെന്നും റിച്ച പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more