| Monday, 7th October 2019, 11:14 am

ഭാര്യയുടേയും മകളുടേയും മരണത്തില്‍ എന്തുകൊണ്ട് സംശയം തോന്നിയില്ലെന്ന ചോദ്യത്തിന് മറുപടി പറയാതെ ഷാജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സിലിയുടേയും മകളുടേയും മരണത്തില്‍ എന്തുകൊണ്ട് സംശയം തോന്നിയില്ലെന്ന ചോദ്യത്തോട് പ്രതികരിക്കാതെ ഷാജു.

സ്വന്തം ഭാര്യയും കുഞ്ഞും ഒരേ രീതിയില്‍ മരിക്കുമ്പോള്‍ എന്തെങ്കിലും സംശയമൊക്കെ വേണ്ടതല്ലേ എന്ന ചോദ്യത്തിന് നോ കമന്റ്‌സ് എന്നായിരുന്നു ഷാജുവിന്റെ മറുപടി. ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. കുറച്ച് തടസ്സമുണ്ട് എന്നായിരുന്നു ഷാജു പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭാര്യയും കുഞ്ഞും മരിച്ചിട്ടും ലാഘവത്തോടെ ഇരുന്നു എന്ന ആരോപണം താങ്കള്‍ക്കെതിരെ ഉയരുന്നുണ്ടല്ലോ അതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനും നോ കമന്റ്‌സ് എന്ന് തന്നെയായിരുന്നു ഷാജുവിന്റെ മറുപടി.

കൂടത്തായി കൊലപാതകത്തില്‍ ഷാജുവിനെതിരെ ജോളി മൊഴി നല്‍കിയിരുന്നു. ഷാജുവിന്റെ ഭാര്യയേയും കുഞ്ഞിനേയും താന്‍ കൊലപ്പെടുത്തുമെന്ന കാര്യം ഷാജുവിന് അറിയാമായിരുന്നുവെന്നും അവള്‍ മരിക്കേണ്ടവള്‍ തന്നെയാണ് എന്നാണ് ഷാജു പറഞ്ഞതെന്നും ജോളി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഷാജുവിനോട് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കീഴടങ്ങാനല്ല, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുപ്രകാരമാണ് താന്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോകുന്നതെന്നും ഷാജു പറയുന്നു. മാധ്യമങ്ങളുമായി കാര്യങ്ങള്‍ പങ്കുവെക്കരുതെന്ന നിര്‍ദേശം ക്രൈംബ്രാഞ്ച് മുന്നോട്ടുവെച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനും ഷാജുവിന് മറുപടിയില്ലായിരുന്നു.

അതേസമയം ജോളി തന്റെ മകനെ ചതിച്ചതാണെന്നും വിവാഹത്തിന് നിര്‍ബന്ധം പിടിച്ചത് ഷാജുവാണെന്നുമാണ് ഷാജുവിന്റെ അച്ഛന്‍ സ്‌കറിയ പറഞ്ഞത്. ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നില്ലെന്നും കൊലപാതകത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ജോളിയ്ക്ക് മാത്രമാണെന്നും ഷാജുവിന്റെ അച്ഛന്‍ പ്രതികരിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more