മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിജയരാഘവൻ. വർഷങ്ങളായി മലയാള സിനിമയിൽ തുടരുന്ന അദ്ദേഹം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്‌ത കഥാപാത്രങ്ങൾ ചെയ്‌തു ഫലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് വിജയരാഘവനെ തേടിയെത്തിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ഔസേപ്പിൻ്റെ ഔസ്യത്തിന് മികച്ച അഭിപ്രായമാണ് വരുന്നത്.
ഔസേപ്പിൻ്റെ ഔസ്യത്തിലെ കലാഭവൻ ഷാജോണിന്റേയും ദിലീഷ് പോത്തന്റെയും ക്യാരക്ടറുകളെക്കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവൻ.
കലാഭവൻ ഷാജോണിന്റേയും ദിലീഷ് പോത്തന്റെയും ക്യാരക്ടറുകൾ വളരെ മികച്ചതാണെന്നും അവർ അത് നന്നായി ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഷാജോൺ മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവരോടൊപ്പം അഭിനയിക്കുക എന്നത് തന്നെ വലിയ കാര്യമാണെന്നും സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ സിനിമ നന്നായിരിക്കുമെന്ന തോന്നലുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സിനിമ ചെയ്യുമ്പോൾ ഡയറക്ടർ പുതിയ ആളാണെന്ന തോന്നൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കലാഭവൻ ഷാജോണിന്റേയും ദിലീഷ് പോത്തന്റെയും ക്യാരക്ടറുകൾ വളരെ മികച്ചതാണ്. അവർ അത് നന്നായി തന്നെ ചെയ്തിട്ടുമുണ്ട്. ഷാജോൺ മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ്. ഇവരോടൊപ്പം അഭിനയിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. ഈ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ സിനിമ നന്നായിരിക്കുമെന്ന ഒരു തോന്നൽ ഉണ്ടായിരുന്നു. സിനിമ ചെയ്യുമ്പോഴാകട്ടെ ഡയറക്ടർ പുതിയ ആളാണെന്നു തോന്നൽ ഉണ്ടായിട്ടേയില്ല,’ അദ്ദേഹം പറഞ്ഞു.
നവാഗതനായ ശരത് ചന്ദ്രൻ ആർ.ജെ സംവിധാനം ചെയ്‌ത് വിജയരാഘവൻ. ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഔസേപ്പിൻ്റെ ഔസ്യത്ത്. ടൈറ്റിൽ കഥാപാത്രമായ ഔസേപ്പായി വേഷമിട്ടത് വിജയരാഘവനാണ്. പീരുമേടിലെ കർഷകനായ ഔസേപ്പിൻ്റെയും അയാളുടെ കുടുംബത്തിൻ്റെയും കഥയാണ് ചിത്രം പറയുന്നത്.
Content Highlight: Shajon and Pothan’s roles in that film are amazing, they did it very well: Vijayaraghavan