| Thursday, 30th May 2024, 3:37 pm

ടര്‍ബോയെ ഒരുപാടാളുകള്‍ അറ്റാക്ക് ചെയ്തു; വൈശാഖിന് അതിന്റെ ഭയവും ടെന്‍ഷനുമുണ്ട്: ഷാജി നടുവില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമ ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയിരുന്നു.

ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി നായകനായ ടര്‍ബോയുടെ തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിലെ ആര്‍ട്ട് ഡയറക്ടര്‍ ഷാജി നടുവിലാണ്. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ സിനിമയിലാണ് അദ്ദേഹം ആര്‍ട്ട് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിമി ബീറ്റ് മലയാളത്തിനോട് സംസാരിക്കുകയാണ് ഷാജി നടുവില്‍. ടര്‍ബോയുടെ റിലീസ് കഴിഞ്ഞപ്പോള്‍ സംവിധായകന്‍ വൈശാഖ് ഒരുപാട് സന്തോഷത്തിലായിരുന്നെന്നും എന്നാല്‍ സിനിമയെ ഒരുപാട് ആളുകള്‍ അറ്റാക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

സിനിമ ഒരാളുടെ ജീവിതമാണെന്നും അയാള്‍ അയാളുടെ ജീവിതത്തില്‍ ഏറെ ഇഷ്ടമുള്ള മേഖലയില്‍ മുന്നോട്ട് പോകുമ്പോള്‍ എന്തിനാണെന്ന് അറിയാതെ കുറേയാളുകള്‍ അറ്റാക്ക് ചെയ്യുന്ന അവസ്ഥയാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

‘ടര്‍ബോയുടെ റിലീസ് കഴിഞ്ഞപ്പോള്‍ വൈശാഖ് ഹാപ്പിയായിരുന്നു. ഈ സിനിമയെ ഒരുപാട് ആളുകള്‍ അറ്റാക്ക് ചെയ്തിട്ടുണ്ട്. ഇത് ഒരാളുടെ ജീവിതമല്ലേ. അയാള്‍ അയാളുടെ ജീവിതത്തില്‍ ഏറെ ഇഷ്ടമുള്ള മേഖലയില്‍ വന്ന് മുന്നോട്ട് പോകുമ്പോള്‍ എന്തിനാണെന്ന് അറിയാതെ കുറേയാളുകള്‍ അറ്റാക്ക് ചെയ്യുന്ന അവസ്ഥയുണ്ട്.

പണ്ടും എല്ലാ ലെജന്റ്‌സിന്റെയും പടങ്ങള്‍ ഫ്‌ളോപ്പായിട്ടുണ്ട്. അതൊക്കെ സ്വാഭാവികമായിട്ടുള്ള കാര്യമാണ്. അതിന് വേണ്ടി ഒരു വ്യക്തിഹത്യയിലേക്ക് പോകാതെ അതൊക്കെ നൈസായി വിടാവുന്ന വിഷയമേയുള്ളു. അപ്പോള്‍ അതിന്റെ ഭയവും ടെന്‍ഷനും അദ്ദേഹത്തിനുണ്ട്,’ ഷാജി നടുവില്‍ പറഞ്ഞു.


Content Highlight: Shajie Naduvil Talks About Vyshak And Turbo

We use cookies to give you the best possible experience. Learn more