| Tuesday, 12th July 2022, 8:23 pm

തീരുമാനങ്ങള്‍ തെറ്റിപ്പോയി, ആ മമ്മൂട്ടി ചിത്രത്തിന്റെ പരാജയ കാരണം ഇതാണ്: ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദ്രോണ. പട്ടാഴി മാധവന്‍ നമ്പൂതിരി, കുഞ്ഞുണ്ണി എന്നിങ്ങനെ ഡബിള്‍ റോളില്‍ മമ്മൂട്ടി എത്തിയ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു.

നവ്യ നായര്‍, മനോജ് കെ. ജയന്‍, കനിഹ, തിലകന്‍ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയാണുണ്ടായത്.

ചിത്രത്തിന്റെ പരാജയത്തിന് കാരണം പറയുകയാണ് ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ്.

‘മൂന്നാല് ചിത്രങ്ങള്‍ അട്ടര്‍ ഫ്ളോപ്പായി. അപ്പോള്‍ പിന്നെ മൈന്‍ഡ് ഒന്ന് റിഫ്രഷ് ചെയ്യണമെന്ന് വിചാരിച്ചു. ഞാന്‍ തീരുമാനമെടുക്കുന്നതില്‍ തെറ്റുകള്‍ വരുന്നുണ്ട്. ഞാന്‍ തന്നെ എന്നെ ഒന്ന് പ്യൂരിഫൈ ചെയ്യണമെന്ന് വിചാരിച്ചു.

ചുമ്മാ ഇരുന്ന് ഷൂട്ട് ചെയ്താല്‍ കുഴപ്പമായി പോവും. എന്നെ തന്നെ നിയന്ത്രിക്കാന്‍ തീരുമാനമെടുത്തതാണ്. കുറച്ച് നാള്‍ മാറി നിക്കാം എന്ന് വിചാരിച്ചു. അങ്ങനെയാണ് ബ്രേക്ക് എടുത്തത്.

ദ്രോണക്ക് പറ്റിയ പ്രശ്‌നം ഹാഫ് തമ്മില്‍ മാറിപ്പോയതാണ്. ഇന്ന രീതിയില്‍ എടുത്തിരുന്നെങ്കില്‍ എന്ന് പിന്നീട് ചിന്തിച്ചു. അത് കറക്റ്റായിരുന്നു. ഫസ്റ്റ് ഹാഫില്‍ കാണിച്ച മമ്മൂട്ടിയുടെ കഥാപാത്രത്തെ ജനം ഇഷ്ടപ്പെട്ടു. സെക്കന്റ് ഹാഫിലെത്തിയ കഥാപാത്രത്തെ ഇഷ്ടപ്പെട്ടുമില്ല. ആ സാധനം ഒന്ന് മാറ്റിയിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനേ. അത് പിന്നെയാണ് മനസിലായത്.

അതായത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രം മരിച്ചിട്ട് പിന്നീട് മറ്റൊരു കഥാപാത്രത്തിലൂടെ വീണ്ടുമൊരു സിനിമ ഉണ്ടാവുകയായിരുന്നു സെക്കന്റ് ഹാഫില്‍. അപ്പോള്‍ സിനിമ വേറെ സ്പിരിച്ച്വല്‍ ലെവലിലേക്ക് പോയി.

ആദ്യമൊക്കെ കഥാപാത്രം നാച്ചുറലായിരുന്നു. രണ്ട് വ്യത്യാസം അവിടെ കാണിച്ചു. സ്പിരിച്ച്വലായ കഥാപാത്രത്തെ ജനത്തിന് ഇഷ്ടപ്പെട്ടില്ല. അത് പ്രേക്ഷകര്‍ ഡൈജസ്റ്റ് ചെയ്യാന്‍ പ്രയാസപ്പെട്ടു. അതാണ് ആ സിനിമയുടെ പരാജയം. തീരുമാനങ്ങള്‍ തെറ്റിയിരുന്നതാണ്,’ ഷാജി കൈലാസ് പറഞ്ഞു.

Content Highlight: Shaji Kailas talks about the reason for the failure of the film drona

We use cookies to give you the best possible experience. Learn more