പ്രശസ്തസംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന പുതിയ ചിത്രം നാളെ (ജനുവരി മുപ്പത്തിയൊന്ന് ബുധൻ) തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു. ഫൈനൽസ് എന്ന സിനിമക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ഈ ചിത്രം നിർമിക്കുന്നത്. മൂന്നു ബിഗ് ബഡ്ജറ്റ് സിനിമകളാണ് തുടർന്ന് പ്രജീവം മൂവീസ് നിർമിക്കുന്നത്. ആ ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ടാണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ കഥയ്ക്ക് വി. ആർ. ബാലഗോപാൽ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. രജീഷ് രാമൻ ക്യാമറയും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം -സാബുറാം. ഹരിനാരായണൻ്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകർന്നിരിക്കുന്നു. വിനീത് ശ്രീനിവാസൻ, അഫ്സൽ എന്നിവരാണ് ഗായകർ.