| Sunday, 31st July 2022, 2:14 pm

സുരേഷ് ഗോപി സൂപ്പര്‍ സ്റ്റാര്‍ ആകുമെന്ന് ഞാന്‍ അന്നേ പറഞ്ഞിരുന്നു: ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായകനായി എത്തിയ നടനാണ് സുരേഷ് ഗോപി. ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ ഒക്കെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയുമാണ്.

ഇപ്പോഴിതാ താന്‍ സുരേഷ് ഗോപിയെ ആദ്യമായി പരിചയപ്പെട്ടത്തിനെ കുറിച്ചും അന്ന് തനിക്ക് അദ്ദേഹത്തെ പറ്റി തോന്നിയ കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഷാജി കൈലാസ്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

സുരേഷ് ഗോപിയെ ആദ്യമായി പരിചയപ്പെടുന്നത് മനു അങ്കിളിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ കൊല്ലത്തുവെച്ചാണ് അന്ന് പരിചയപ്പെട്ടപ്പോള്‍ തന്നെ ഒരുപാട് നേരം സംസാരിച്ചുവെന്നും ഷാജി കൈലാസ് പറയുന്നു.

‘ കൊല്ലത്ത് മനു അങ്കിളിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് സുരേഷ് ഗോപിയെ ആദ്യമായി പരിചയപ്പെടുന്നത്. ഷൂട്ടിങ് കഴിഞ്ഞ് പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി വന്ന് പരിചയപ്പെട്ടു, ഞങ്ങള്‍ കുറെ നേരം സംസാരിച്ചു അന്ന് എന്റെ കൂടെ രാജീവ് അഞ്ചലും ഉണ്ടായിരുന്നു തിരികെ വരുമ്പോള്‍ ഞാന്‍ രാജീവിനോട് പറഞ്ഞു. ഇദ്ദേഹം ഒരു സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് അപ്പോള്‍ രാജീവ് എന്നോട് ചോദിച്ചു എന്താ അങ്ങനെ പറയാന്‍ കാരണമെന്ന്. നമുക്ക് ഉപയോഗിക്കാന്‍ പറ്റുന്ന കുറെ കാര്യങ്ങള്‍ അദ്ദേഹത്തിലുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്’, ഷാജി കൈലാസ് പറയുന്നു.

പത്രം സിനിമ ആലോചിച്ചപ്പോള്‍ തന്റെ നായകനായി അദ്ദേഹത്തെ തന്നെയാണ് ആദ്യം ആലോചിച്ചതെന്നും ഷാജി കൈലാസ് പറയുന്നു.

അതേസമയം ഷാജി കൈലാസ് ഏറെ നാളുകള്‍ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി തിരികെ എത്തിയ ചിത്രം കടുവ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം അഗസ്റ്റ് നാലിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.

Content Highlight : Shaji kailas shares the first meet up experince with Suresh Gopi

We use cookies to give you the best possible experience. Learn more