സുരേഷ് ഗോപി നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ചിന്താമണി കൊലക്കേസ്. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനിന്റെ ക്യമാറ ചെയ്തത് താനായിരുന്നെന്ന് പറയുകയാണ് ഷാജി കൈലാസ് ഇപ്പോൾ. കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിന്താമണി കൊലക്കേസ് എന്ന സിനിമയുടെ അവസാന ഭാഗം ഷൂട്ട് ചെയ്യുമ്പോൾ ഞാനാണ് ക്യാമറ ചെയ്തതെന്നും ക്യാമറ കൈകാര്യം ചെയ്യുന്നവർക്ക് ചില സീനുകൾ എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ഞാൻ എടുത്ത് കാണിച്ച് കൊടുക്കാറുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘ക്യാമറ കൈകാര്യം ചെയ്യുന്നവർക്ക് ചില സീനുകൾ എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ഞാൻ എടുത്ത് കാണിച്ചുകൊടുക്കാറുണ്ട്. ഞാൻ ക്യാമറ കൂടെ പഠിച്ചതുകൊണ്ടായിരിക്കും അത്. ഞാൻ അതിലൊന്നും കയറി ഇടപെടാറില്ല. പക്ഷെ അവർ വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്ന ക്യാമറാമാൻ ആണെങ്കിൽ, ഞാൻ എടുത്ത് കാണിച്ചുതരാം. അതിനുശേഷം നിങ്ങൾ ഒന്ന് കൂടെ എടുത്തോളൂ എന്ന് പറയും.
ചിന്താമണി കൊലക്കേസ് എന്ന സിനിമയുടെ അവസാന ഭാഗം ഷൂട്ട് ചെയ്യുമ്പോൾ ഞാനാണ് ക്യാമറ ചെയ്തത്. കാരണം കുഞ്ഞു റൂമായിരുന്നു അത്. ടെലി ലെൻസ് ഉപയോഗിച്ചാണ് ഷൂട്ട് ചെയ്യേണ്ടത്. മൊത്തം ഫോക്കസ് ഔട്ടായി കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, മോനെ ഞാൻ എടുത്ത് തരാമെന്ന്.
സീനുകളെയും സംഭാഷണങ്ങളെയും കുറിച്ച് അവർ കൃത്യമായി മനസിലാക്കിയാലേ ഷൂട്ട് ചെയ്യാൻ പറ്റുകയുള്ളൂ. ചിലപ്പോൾ അവർക്ക് വിട്ടുപോകും. പക്ഷെ ആർട്ടിസ്റ്റുകൾ ഇത് സമയത്ത് ഡയലോഗ് പറയുമെന്ന് എനിക്ക് അറിയാം. അതുകൊണ്ട് എനിക്ക് ക്യാമറ വർക്ക് ചെയ്യാൻ പറ്റും,’ ഷാജി കൈലാസ് പറഞ്ഞു.
ഭാവന, തിലകൻ എന്നിവരായിരുന്നു ചിന്താമണി കൊലക്കേസിലെ മറ്റു താരങ്ങൾ. അഭിഭാഷകനായാണ് സുരേഷ് ഗോപി ചിത്രത്തിൽ അഭിനയിച്ചത്. ചിന്താമണി എന്ന ഭാവന ചെയ്ത കഥാപാത്രത്തിന്റെ കൊലപാതകവും അന്വേഷണവുമായിരുന്നു ചിത്രത്തിലെ കഥ.
Content Highlight: Shaji Kailas says that he was the cameraman in the climax scene of the movie Chintamani Kolacase