| Thursday, 14th July 2022, 8:29 am

ഞാന്‍ അത് ആദ്യം കണ്ടത് അമല്‍ നീരദ് സിനിമകളിലാണ്; കടുവയില്‍ അത്തരം ഷോട്ടുകള്‍ ആവര്‍ത്തിക്കാന്‍ കാരണമിതാണ് :ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ നിരവധി രംഗങ്ങള്‍ക്ക് നേരെ സിനിമ കണ്ട പ്രേക്ഷകര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കടുവാകുന്നേല്‍ കുര്യചന്‍ പറയുന്ന ഒരു ഡയലോഗ് വരെ വിവാദത്തെ തുടര്‍ന്ന് മാറ്റിയിരുന്നു.

ഇപ്പോഴിതാ കടുവ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയ മറ്റൊരു വിമര്‍ശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്. ചിത്രം കണ്ടപ്പോള്‍ ലൈറ്റ് ഗ്ലയറുകള്‍ ചില സീനുകളില്‍ ആവര്‍ത്തിച്ച് വരുന്നത് അരോചകമായി തോന്നിയെന്ന് പലരും പറഞ്ഞിരുന്നു. അതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്. ബിഹൈന്‍സ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇക്കാര്യം പറഞ്ഞത്.

എന്തെങ്കിലും ഒരു സാധനം മാറ്റം വരുത്തണ്ടെയെന്നും, ബൈബിള്‍ വചനങ്ങള്‍ പറയുന്ന സീനുകളില്‍ ഒക്കെ തന്നെ ഒരു ദൈവികത ഫീല്‍ കൊണ്ടുവരാനാണ് അത് ചെയ്തത് എന്നുമാണ് ഷാജി കൈലാസ് പറയുന്നത്. ഇത് കൂടുതല്‍ ഉപയോഗിച്ചിരുന്നില്ല, അമല്‍ നീരദ് ചിത്രങ്ങളിലാണ് ആദ്യം കണ്ടത് എന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


‘ഒരു ബ്ലൂ സ്റ്റിക്ക് ഉപയോഗിച്ചാണ് ആ ഗ്ലയര്‍ ഉണ്ടാക്കിയത്. നമ്മള്‍ എന്തെങ്കിലും ഒരു സാധനം മാറ്റം വരുത്തിയില്ല എങ്കില്‍ ഇങ്ങനെ ഒരു ചോദ്യം ഉണ്ടാകില്ല. ഒരു ഷോട്ട് കാണിച്ചിട്ട് കാര്യമില്ല. ഇന്‍ഡോര്‍ സീനുകളില്‍ ഗ്ലയര്‍ മസ്റ്റ് ആയിട്ട് വേണം. ഒരു ഗ്രയിസ് അയിക്കോട്ടെ എന്ന് കരുതിയാണ് അത് ചെയ്തത്. നടന്നു വരുമ്പോള്‍ ഒക്കെ അത് ഇട്ടിട്ടുണ്ട്. അമല്‍ നീരദ് സിനിമളിലാണ് ഇത് ആദ്യം കാണുന്നത്. നമ്മുടെ സിനിമകള്‍ വിമര്‍ശിക്കപെടണം എന്നാല്‍ മാത്രമേ നമ്മുക്ക് അത് നന്നായി വരു.’: ഷാജി കൈലാസ് പറയുന്നു.

മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഹൈദരബാദും, ചെന്നൈയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പ്രൊമോഷന്‍ ചെയ്തതും ചിത്രത്തിന് ഗുണം ചെയ്തു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight : Shaji Kailas reples to repeated light glayer seens in Kaduva Movie

We use cookies to give you the best possible experience. Learn more