മമ്മൂട്ടി നായകനായി 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദി കിങ്. ഷാജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തിട്ട് 27 വര്‍ഷമായി. മമ്മൂട്ടിയും സംവിധായകന്‍ ഷാജി കൈലാസും വെള്ളിയാഴ്ച കേക്ക് മുറിച്ച് ചിത്രത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. ഷാജി കൈലാസ് പങ്കുവെച്ച ചിത്രത്തില്‍ ഇവര്‍ക്ക് ഒപ്പം സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും ഉണ്ട്.
”ധീരനായ ബ്യൂറോക്രാറ്റ് ജോസഫ് അലക്സ് ഐ. എ. എസ് ബിഗ് സ്‌ക്രീനില്‍ എത്തിയിട്ട് 27 വര്‍ഷം പിന്നിട്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഈ അവിസ്മരണീയ നിമിഷം ഇന്നും ജോസഫ് അലക്സിനെപ്പോലെ ശക്തനായ പ്രിയ മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്.
ഇവിടെ സാന്നിധ്യമറിയിക്കാന്‍ രഞ്ജി പണിക്കര്‍ക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം ഞങ്ങളെ ഫോണില്‍ വിളിച്ചു. ആല്‍വിന്‍ ആന്റണി, ഉദയ് കൃഷ്ണ, വൈശാഖ് എന്നിവരുടെ സാന്നിധ്യത്തിനും നന്ദി,” എന്നാണ് ചിത്രം പങ്കുവെച്ച് ഷാജി കൈലാസ് കുറിച്ചത്.
രണ്‍ജിപണിക്കര്‍ തിരക്കഥ എഴുതിയ ദി കിങ് ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിരുന്നു. മമ്മൂട്ടി ജില്ലാ കളക്ടറുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തിയത്. തേവള്ളി പറമ്പില്‍ ജോസഫ് അലക്‌സ് എന്ന കഥാപാത്രം മമ്മൂട്ടിയുടെ എക്കാലത്തെയും സ്റ്റൈലിഷ് സിനിമകളിലൊന്നായാണ് ആരാധകര്‍ കാണുന്നത്.
അക്കാലത്തെ ബ്ലോക്ക്ബസ്റ്റര്‍ കളക്ഷനുകള്‍ മറി കടന്ന ചിത്രം കൂടിയാണ് ദി കിങ്. 2012ല്‍ കിങ്ങിന്റെയും 1994ല്‍ പുറത്തിറങ്ങിയ കമ്മീഷണറിന്റെയും സീക്വല്‍ ആയി ദി കിങ് ആന്റ് കമ്മീഷണര്‍ നിര്‍മിച്ചു. ജോസഫ് അലക്‌സ് എന്ന കഥാപാത്രമായി മമ്മൂട്ടിയും ഭരത് ചന്ദ്രനായി സുരേഷ് ഗോപിയും എത്തി.
അതേസമയം പുതിയ ചിത്രമായ കാതലിന്റെ ഷൂട്ടിലാണ് മമ്മൂട്ടി. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോതികയാണ് ഫീമെയില്‍ ലീഡ്.
കഴിഞ്ഞ ദിവസം സെറ്റില്‍ സൂര്യയും എത്തിയിരുന്നു. അവര്‍ക്ക് ഒപ്പം ഇരുന്ന് മമ്മൂട്ടി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. പിന്നീട് സൂര്യയുമായി ഒന്നിച്ചുള്ള ചിത്രം മമ്മൂട്ടിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്തെ മയക്കവുമാണ് മമ്മൂട്ടിയുടെ റിലീസിനായി കാത്തിരിക്കുന്ന ചിത്രം. മോഹന്‍ലാല്‍ നായകനായ എലോണ്‍ എന്ന ചിത്രവും കാപ്പയുമാണ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രങ്ങള്‍.
content highlight: shaji kailas and mammootty celebraated the king movie anniverssaray