Kerala News
ശ്രീനിജന്‍ എം.എല്‍.എക്കെതിരായ ജാതി അധിക്ഷേപ പരാമര്‍ശം; ഷാജന്‍ സ്‌കറിയ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 21, 08:31 am
Monday, 21st October 2024, 2:01 pm

എറണാകുളം: ശ്രീനിജന്‍ എം.എല്‍.എയ്ക്കതിരെ ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍.

ശ്രീനിജിന്റെ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തത്. ഷാജന്‍ സ്‌കറിയയെക്കൂടാതെ ഓണ്‍ലൈന്‍ ചാനലിന്റെ സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ.റിജു എന്നിവര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്.

എം.എല്‍.എ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഷാജന്‍ സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറസ്റ്റ് ചെയ്ത ഉടനെത്തന്നെ വിട്ടയയ്ക്കുകയായിരുന്നു.

മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനല്‍ തന്നെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആക്രമിക്കുകയാണെന്നും വ്യാജ വാര്‍ത്തകള്‍ പുറത്ത് വിടുകയാണെന്നും ശ്രീനിജന്‍ എം.എല്‍.എ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Shajan Scaria  got arrested