കെ.എം ഷാജഹാന് സസ്‌പെന്‍ഷന്‍; നടപടി കേരള സര്‍വീസ് ചട്ടപ്രകാരം
Kerala
കെ.എം ഷാജഹാന് സസ്‌പെന്‍ഷന്‍; നടപടി കേരള സര്‍വീസ് ചട്ടപ്രകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th April 2017, 7:43 pm

 

തിരുവനന്തപുരം: ജിഷ്ണു പ്രണോയുടെ കുടുംബത്തിന്റെ സമരത്തില്‍ പങ്കെടുക്കാനെത്തി ജയിലിലായ പൊതു പ്രര്‍ത്തകന്‍ കെ.എം ഷാജഹാനെ സി-ഡിറ്റ് സസ്‌പെന്‍ഡ് ചെയ്തു. കേരള സര്‍വീസ് ചട്ടപ്രകാരമാണ് നടപടിയെന്നാണ് സി-ഡിറ്റ് വ്യക്തമാക്കുന്നത്.


Also read ‘ക്രൈസ്തവ വിമുക്ത പ്രദേശം’ ലക്ഷ്യവുമായി ജാര്‍ഖണ്ഡിലെ 53 കുടുംബത്തെ ആര്‍.എസ്.എസ് മതം മാറ്റി 


ഡി.ജി.പിയുടെ ഓഫീസിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മയ്ക്കൊപ്പം സമരത്തനെത്തിയതിനെ തുടര്‍ന്നാണ് ഷാജഹാനും നാല് പൊതുപ്രവര്‍ത്തകരും അറസ്റ്റിലായത്. നേരത്തെ കോടതിയില്‍ ഹാജരാക്കിയ മറ്റു നാലുപേരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

ഷാജിര്‍ഖാനടക്കമുള്ള നാലുപേരെയാണ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. ഇന്നു വൈകിട്ട് എട്ടു മണി വരെയാണ് കസ്റ്റഡി. കെ.എം ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടില്ലെങ്കിലും ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. തിരുവനന്തപുരം ജയിലില്‍ വച്ച് ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരുന്നത്.

സമരത്തില്‍ പങ്കെടുക്കാനെത്തിയതിന്റെ പേരില്‍ പൊതുപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം ശ്കത്മാകുന്നതിനിടെയാണ് ഷാജഹാനെ സി-ഡിറ്റ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

അതേസമയം ജിഷ്ണു കേസില്‍ അറസ്റ്റിലായ മൂന്നാം കുറ്റാരോപിതന്‍ പാമ്പാടി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേലിന് ഇടക്കാല ജാമ്യം ലഭിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിയപ്പോള്‍ ശക്തിവേലിനെ അറസ്റ്റ് ചെയ്ത നടപടി ശരിയായില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.