| Saturday, 10th August 2013, 3:54 pm

ഷാഫി മേത്തറിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കണം: പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ##ഷാഫി മേത്തറിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് ##പി.സി ജോര്‍ജ്.[]

ഷാഫി മേത്തറിന് സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് ഒരു ചുക്കുമറിയില്ല. ബി.കോമും എല്‍.എല്‍.ബിയുമുളള ഇയാള്‍ എങ്ങനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി.

മുഖ്യമന്ത്രിക്ക് എന്തെങ്കിലും കാര്യത്തില്‍ ഇയാള്‍ ഉപദേശം നല്‍കുകയോ സാമ്പത്തിക നയരൂപീകരണത്തില്‍ പങ്കാളിയായിട്ടുണ്ടോയെന്നും പി.സി ജോര്‍ജ് ചോദിച്ചു. സി.ബി.ഐ അന്വേഷണത്തിനുള്ള നടപടി മുഖ്യമന്ത്രി എടുത്തില്ലെങ്കില്‍ താന്‍ ഹൈക്കോടതിയെ സമീപിക്കും.

നാല് വിദേശ ബാങ്ക് അക്കൗണ്ടുകളാണ് ഷാഫി മേത്തറിനുള്ളത്. ഇതില്‍ മൂന്നെണ്ണം യുഎസിലെ ബാങ്ക് ഓഫ് അമേരിക്കയിലും ഒരെണ്ണം ബ്രിട്ടനിലെ നാറ്റ്‌വെസ്റ്റ് ബാങ്കിലുമാണ്.

പ്രസംഗിച്ചു കിട്ടുന്ന പണം നിക്ഷേപിക്കാനാണ് ഈ അക്കൗണ്ടുകളാണെന്നാണ് ഇതിനു നല്‍കിയിട്ടുള്ള മറുപടി. ഇയാളുടെ പ്രസംഗം ആരെങ്കിലും കേട്ടിട്ടുണ്ടോയെന്നും പി.സി ജോര്‍ജ് ചോദിച്ചു.

സാമ്പത്തിക ഉപദേഷ്ടാവെന്ന നിലയില്‍ 16 തവണ മേത്തര്‍ വിദേശയാത്ര നടത്തി. ഇതില്‍ ഒന്നുപോലും കേരളത്തിനു വേണ്ടിയായിരുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.

We use cookies to give you the best possible experience. Learn more