| Friday, 23rd June 2023, 9:44 pm

വിദേശത്ത് സെഞ്ച്വറിയില്ലാത്തവര്‍ ഇവനെയൊന്ന് കാണണം, നേടിയതില്‍ 90 ശതമാനവും നാടിന് പുറത്ത്; ഇതാ വിന്‍ഡീസിന്റെ ഹോപ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന വേള്‍ഡ് കപ്പ് ക്വാളിഫയര്‍ മത്സരത്തിന്റെ തിരക്കിലാണ് വെസ്റ്റ് ഇന്‍ഡീസ്. ഗ്രൂപ്പ് എയില്‍ കളിച്ച രണ്ട് മത്സരത്തില്‍ രണ്ടും വിജയിച്ച് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് കരീബിയന്‍സ്. വിജയത്തോടൊപ്പം മികച്ച നെറ്റ് റണ്‍ റേറ്റും വിന്‍ഡീസിനുണ്ട്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നേപ്പാളിനെ നഷ്പ്രഭമാക്കിയാണ് വിന്‍ഡീസ് ലോകകപ്പിലേക്കുള്ള അടുത്ത ചുവട് വെച്ചത്. ഹരാരെയില്‍ നടന്ന മത്സരത്തില്‍ 101 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്.

വിന്‍ഡീസിന്റെ സ്വന്തം 5D താരം നിക്കോളാസ് പൂരനും ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. പൂരന്‍ 115 റണ്‍സ് നേടിയപ്പോള്‍ ഹോപ് 132 റണ്‍സും നേടി. ഷായ് ഹോപ് തന്നെയായരുന്നു മത്സരത്തിലെ താരവും.

നേപ്പാളിനെതിരെയും സഞ്ച്വറി തികച്ചതോടെ താരത്തിന്റെ സ്റ്റാറ്റ്‌സുകളിലേക്കാണ് ആരാധകരുടെ കണ്ണുകള്‍ പാഞ്ഞത്.

2016ല്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ഹോപ് 110 മത്സരത്തിലെ 105 ഇന്നിങ്‌സുകളില്‍ വിന്‍ഡീസിനായി ബാറ്റേന്തിയിട്ടുണ്ട്. 50.26 ശരാശരിയിലും 76.27 എന്ന സ്‌ട്രൈക്ക് റേറ്റിലും 4,674 റണ്‍സാണ് ഈ ബാര്‍ബഡിയന്‍ താരത്തിന്റെ സമ്പാദ്യം.

15 സെഞ്ച്വറികളും 22 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ റണ്ണടിച്ചുകൂട്ടിയ ഹോപ്പിന്റെ മികച്ച പ്രകടനം 170 ആണ്.

ഹോപ്പിന്റെ 15 സെഞ്ച്വറിയില്‍ രണ്ടെണ്ണം മാത്രമണ് കരീബിയന്‍ മണ്ണില്‍ നിന്നും നേടിയത് ശേഷിക്കുന്ന 13 സെഞ്ച്വറികളും എതിരാളികളുടെ തട്ടകത്തിലോ നാടിന് പുറത്ത് നിന്നോ നേടിയതാണ്.

ഷായ് ഹോപ്പിന്റെ സെഞ്ച്വറി നേട്ടങ്ങള്‍

(സ്‌കോര്‍ – എതിരാളികള്‍ – ഗ്രൗണ്ട് – ഹോം/എവേ എന്നീ ക്രത്തില്‍)

101 (109) – സിംബാബ്‌വേ – ബുലവായോ – എവേ

123* (134) – ഇന്ത്യ – വിശാഖപട്ടണം – എവേ

146* (144) – ബംഗ്ലാദേശ് – മിര്‍പൂര്‍ – എവേ

108* (131) – ബംഗ്ലാദേശ് – സില്‍ഹെറ്റ് – എവേ

170 (152) – അയര്‍ലന്‍ഡ് – ഡബ്ലിന്‍ – എവേ

109 (132) – ബംഗ്ലാദേശ് – ഡബ്ലിന്‍ – എവേ

109* (145) – അഫ്ഗാനിസ്ഥാന്‍ – ലഖ്‌നൗ – എവേ

102* (151) – ഇന്ത്യ – ചെന്നൈ – എവേ

115 (140) – ശ്രീലങ്ക – കൊളംബോ – എവേ

110 (133) – ശ്രീലങ്ക – നോര്‍ത് സൗണ്ട് – ഹോം

119* (130) – നെതര്‍ലന്‍ഡ് – ആംസ്‌റ്റെല്‍വീന്‍ – എവേ

127 (134) – പാകിസ്ഥാന്‍ – മുള്‍ട്ടാന്‍ – എവേ

115 (135) – ഇന്ത്യ – പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍ – ഹോം

128* (115) – സൗത്ത് ആഫ്രിക്ക – ഈസ്റ്റ് ലണ്ടന്‍ – എവേ

132 (129) – നേപ്പാള്‍ – ഹരാരെ – എവേ

Content Highlight: Shai Hope’s Centuries

We use cookies to give you the best possible experience. Learn more