ഐ.സി.സി ഏകദിന വേള്‍ഡ് കപ്പ് ക്വാളിഫയര്‍ മത്സരത്തിന്റെ തിരക്കിലാണ് വെസ്റ്റ് ഇന്‍ഡീസ്. ഗ്രൂപ്പ് എയില്‍ കളിച്ച രണ്ട് മത്സരത്തില്‍ രണ്ടും വിജയിച്ച് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് കരീബിയന്‍സ്. വിജയത്തോടൊപ്പം മികച്ച നെറ്റ് റണ്‍ റേറ്റും വിന്‍ഡീസിനുണ്ട്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നേപ്പാളിനെ നഷ്പ്രഭമാക്കിയാണ് വിന്‍ഡീസ് ലോകകപ്പിലേക്കുള്ള അടുത്ത ചുവട് വെച്ചത്. ഹരാരെയില്‍ നടന്ന മത്സരത്തില്‍ 101 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്.
വിന്‍ഡീസിന്റെ സ്വന്തം 5D താരം നിക്കോളാസ് പൂരനും ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. പൂരന്‍ 115 റണ്‍സ് നേടിയപ്പോള്‍ ഹോപ് 132 റണ്‍സും നേടി. ഷായ് ഹോപ് തന്നെയായരുന്നു മത്സരത്തിലെ താരവും.
ഹോപ്പിന്റെ 15 സെഞ്ച്വറിയില്‍ രണ്ടെണ്ണം മാത്രമണ് കരീബിയന്‍ മണ്ണില്‍ നിന്നും നേടിയത് ശേഷിക്കുന്ന 13 സെഞ്ച്വറികളും എതിരാളികളുടെ തട്ടകത്തിലോ നാടിന് പുറത്ത് നിന്നോ നേടിയതാണ്.
ഷായ് ഹോപ്പിന്റെ സെഞ്ച്വറി നേട്ടങ്ങള്‍
(സ്‌കോര്‍ – എതിരാളികള്‍ – ഗ്രൗണ്ട് – ഹോം/എവേ എന്നീ ക്രത്തില്‍)