45 വർഷങ്ങൾക്കുശേഷം ഇതാദ്യം; മത്സരത്തിന് മുമ്പേ ഓസീസിനെതിരെ തകർപ്പൻ നേട്ടവുമായി വിൻഡീസ് താരം
Cricket
45 വർഷങ്ങൾക്കുശേഷം ഇതാദ്യം; മത്സരത്തിന് മുമ്പേ ഓസീസിനെതിരെ തകർപ്പൻ നേട്ടവുമായി വിൻഡീസ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd February 2024, 12:18 pm

വെസ്റ്റ് ഇന്‍ഡീസ്-ഓസ്‌ട്രേലിയ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഈ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഷായ് ഹോപ്പിന് സാധിച്ചു. ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ഏകദിന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ക്യാപ്റ്റന്‍ ആവുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് ഷായ് ഹോപ്പ് സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന ഏകദിന മത്സരത്തില്‍ ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ നയിച്ചത് ഡെറിക് മുറൈ ആണ്. 1979ല്‍ ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന രണ്ട് ഏകദിന പരമ്പരയിലാണ് ഡെറിക് വിന്‍ഡീസിനെ നയിച്ചത്. നീണ്ട 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍ ആയ താരം വിന്‍ഡീസ് ടീമിനെ നയിക്കുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. ടീം സ്‌കോര്‍ ആറ് റണ്‍സില്‍ നില്‍ക്കേ അലിക് അത്‌നാസ്യെ വിന്‍ഡീസിന് നഷ്ടമായി. വിന്‍ഡീസ് ഓപ്പണര്‍ അഞ്ച് റണ്‍സ് നേടിയാണ് മടങ്ങിയത്.

ജസ്റ്റിന്‍ ഗ്രീവസ് ഒരു റണ്‍സും നായകന്‍ ഷായ് ഹോപ്പ് 12 റണ്‍സും കാവേം ഹോഡ്ജ് 13 റണ്‍സും നേടി പുറത്തായി.

വിന്‍ഡീസ് ബാറ്റിങ് 54 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ റോസ്റ്റൊണ്‍ ചെയ്സ് മികച്ച ഇന്നിങ്‌സിലൂടെ നിര മുന്നോട്ട് നയിക്കുകയായിരുന്നു. 67 പന്തില്‍ 59 റണ്‍സ് നേടിയാണ് താരം പുറത്തായത്.  കീസി കാർത്തി 108 പന്തിൽ 88 റൺസ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും രണ്ട് സിക്സറും ആണ് കീസിയുടെ ബാറ്റിൽ നിന്നും പിറന്നത്. നിലവിൽ 43 ഓവർ ഇടുമ്പോൾ 197 റൺസിന് ഏഴ് വിക്കറ്റുകൾ എന്ന നിലയിലാണ് ഓസ്ട്രേലിയ.

അതേസമയം ഇതിനുമുമ്പ് നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ഗാബയില്‍ നേടിയ ചരിത്ര വിജയത്തിന് ആത്മവിശ്വാസവുമായാണ് വിന്‍ഡീസ് കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് ഏകദിന പരമ്പര സ്വന്തം മണ്ണില്‍ നേടാന്‍ ലക്ഷ്യം വെച്ചാണ് ഓസീസ് കളിക്കുന്നത്.

Content Highlight: Shai Hope is the second West Indies captains to keep wickets in ODI in Australia.