ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ടാം മത്സരം കരീബിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷായ് ഹോപ്പിനെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലായിരുന്നു. തന്റെ കരിയറിലെ നൂറാം ഏകദിന മത്സരത്തിനായിരുന്നു ഹോപ് കഴിഞ്ഞ ദിവസം ഇറങ്ങിയത്.
നൂറാം മത്സരത്തിനിറങ്ങിയ ഹോപ് ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല, സെഞ്ച്വറിയടിച്ചുകൊണ്ടാണ് താരം തന്റെ നൂറാം മത്സരം ആഘോഷമാക്കിയത്. 135 പന്തില്‍ നിന്നും 115 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.
ഒടുവില്‍ ടീം സ്‌കോര്‍ 300ല്‍ നില്‍ക്കവെ ഷര്‍ദൂല്‍ താക്കൂറിന്റെ പന്തില്‍ അക്‌സര്‍ പട്ടേലിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
ഇതിന് പുറമെ പല എലീറ്റ് ലിസ്റ്റിലും ഇടം പിടിക്കാന്‍ ഹോപ്പിനായി.
നൂറാം ഏകദിനത്തില്‍ സെഞ്ച്വറിയടിച്ച താരങ്ങള്‍
ഗോര്‍ഡണ്‍ ഗ്രീനിഡ്ജ്
ക്രിസ് കൈണ്‍സ്
മുഹമ്മദ് യൂസുഫ്
കുമാര്‍ സംഗക്കാര
ക്രിസ് ഗെയ്ല്‍
മാര്‍കസ് ട്രെസ്‌കോതിക്
രാംനരേഷ് സര്‍വന്‍
ഡേവിഡ് വാര്‍ണര്‍
ശിഖര്‍ ധവാന്‍
ഷായ് ഹോപ്
ഇതിന് പുറമെ ഇന്ത്യയ്‌ക്കെതിരെ ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാവാനും ഹോപ്പിനായി
ക്രിസ് ഗെയ്ല്‍ – 4 സെഞ്ച്വറി
സര്‍ വിവ് റിച്ചാര്‍ഡ്‌സ് – 3 സെഞ്ച്വറി
മര്‍ലണ്‍ സാമുവല്‍സ് -3 സെഞ്ച്വറി
ഗോര്‍ഡണ്‍ ഗ്രീനിഡ്ജ് – 3 സെഞ്ച്വറി
ഷായ് ഹോപ് – 3 സെഞ്ച്വറി
എന്നാല്‍, ഹോപ്പിന്റെ സെഞ്ച്വറിയും വിന്‍ഡീസിനെ തോല്‍വിയില്‍ നിന്നും കരകയറ്റാന്‍ പോന്നതായിരുന്നില്ല. വിന്‍ഡീസ് ഉയര്‍ത്തിയ 311 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.
ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സാണ് ഇന്ത്യയക്ക് തുണയായത്. ഇഷാന്‍ 44ഉം അയ്യര്‍ 63ഉം സഞ്ജു 54ഉം റണ്‍സുമെടുത്ത് പുറത്തായപ്പോള്‍ അക്സര്‍ പട്ടേല്‍ 34 പന്തില്‍ നിന്നും പുറത്താവാതെ 64 റണ്‍സുമായി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ജൂലൈ 29നാണ് പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം. പരമ്പര വൈറ്റ് വാഷ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ മുഖം രക്ഷിക്കാനാവും വിന്‍ഡീസ് ഇറങ്ങുന്നത്. ഓവല്‍ തന്നെയാണ് വേദി.
Content Highlight: Shai Hope becomes 10th batter to score hundred in 100th ODI