കളക്ഷന്‍ റെക്കോഡില്‍ പത്താനേയും ഗദ്ദറിനെയും കെ.ജി.എഫിനെയും മറികടന്ന് ഷാരൂഖ് ഖാന്റെ ജവാന്‍. വാരാന്ത്യത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടി ചിത്രമെന്ന റെക്കോഡ് ഇനി ഷാരൂഖ് ചിത്രത്തിന് സ്വന്തം. 82 കോടിയാണ് ജവാന്‍ ശനിയാഴ്ച മാത്രം നേടിയത്. ഹിന്ദി ബെല്‍റ്റില്‍ മാത്രം ചിത്രം 73. 76 കോടിയാണ് നേടിയത്.
ഷാരൂഖിന്റെ തന്നെ പത്താന്‍ വാരാന്ത്യത്തില്‍ 51.5 കോടിയാണ് നേടിയിരുന്നത്. സണ്ണി ഡിയോള്‍ ചിത്രം ഗദ്ദര്‍ 2 നേടിയതാവട്ടെ 43. 08 കോടിയും. യഷിന്റെ കെ.ജി.എഫ് രണ്ടാം ഭാഗം 42. 9 കോടിയാണ് നേടിയിട്ടുള്ളത്. ബാഹുബലി രണ്ടാം ഭാഗം 40.5 കോടിയാണ് നേടിയിട്ടുള്ളത്.
മൂന്ന് ദിവസത്തെ ജവാന്റെ ആകെ കളക്ഷന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്നും 384.69 കോടി രൂപയാണ് ചിത്രം മൂന്ന് ദിവസം കൊണ്ട് സ്വന്തമാക്കിയത്. ചിത്രം നിര്‍മിച്ച കമ്പനിയായ റെഡ് ചില്ലീസാണ് വിവരം പുറത്ത് വിട്ടത്.
ആദ്യദിനത്തില്‍ 129 കോടിയാണ് ചിത്രം നേടിയിരുന്നത്. ഈ വര്‍ഷം ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണിത്. ഈ പോക്ക് തുടരുകയാണെങ്കില്‍ ആദ്യ ആഴ്ചയില്‍ തന്നെ ജവാന്‍ 500 കോടി കടക്കും.
നായന്‍താര നായികയായ ചിത്രത്തില്‍ ദീപിക പദുക്കോണ്‍, പ്രിയാമണി, സുനില്‍ ഗോവന്‍, സാന്യ മല്‍ഹോത്ര, വിദ്ധി ദോശ, ലെഫര്‍ ഖാന്‍, സഞ്ചിത ഭട്ടാചാര്യ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്.
റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണത്തിനെത്തിച്ചത്.
Content Highlight: Shahrukh Khan’s Jawan beats Pathana, Gaddar and KGF in collection record