Advertisement
byelection
പഞ്ചാബിലെ ഷാകോടിലും കോണ്‍ഗ്രസിന് ശക്തമായ ലീഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 31, 05:01 am
Thursday, 31st May 2018, 10:31 am

ന്യുദല്‍ഹി: പഞ്ചാബിലെ ഷാകോട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. വോട്ടെണ്ണലില്‍ നാല് റൗണ്ട് പൂര്‍ത്തിയായ മണ്ഡലത്തില്‍ 12000 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹര്‍ദീവ് സിങ്ങ് ലഡി മുന്നിട്ട് നില്‍ക്കുന്നത്.

അതേസമയം തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് മാറ്റിവെച്ച ബെംഗളൂരു ആര്‍.ആര്‍ നഗര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ്സും ജെ.ഡി.എസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ 15340 വോട്ടിനാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്.

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സഖ്യമുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസ്സും ജെ.ഡി.എസും ആര്‍.ആര്‍ നഗറില്‍ ധാരണയിലെത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുപാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.


Read Also ; ആര്‍.എസ്.എസിന്റെ ക്ഷണം സ്വീകരിച്ചത് വിഷയമല്ല; അവരുടെ തെറ്റുകള്‍ പറഞ്ഞുകൊടുക്കണമെന്ന് പ്രണബ് മുഖര്‍ജിയോട് ചിദംബരം


വോട്ടെണ്ണല്‍ പുരോഗമിക്കവേ കൈരാനയില്‍ ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബസും ഹസന്‍ മുന്നേറുന്നുണ്ട്. 12790 വോട്ടുകളാണ് ഹസന് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മൃഗംഗ സിങ്ങിന് 8029 വോട്ടുകളും ലഭിച്ചു.

2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.പിയില്‍ രൂപംകൊണ്ട പ്രതിപക്ഷ ഐക്യം തെരഞ്ഞെടുപ്പില്‍ ഏതുതരത്തില്‍ പ്രതിഫലിക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാവും ഈ ഉപതെരഞ്ഞെടുപ്പ് എന്ന വിലയിരുത്തലുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പിയെ സംബന്ധിച്ച് ഈ സീറ്റ് നഷ്ടമാകാതെ നിലനിര്‍ത്തുകയെന്നത് ആവശ്യമായിരുന്നു.