| Wednesday, 14th October 2015, 4:57 pm

ബാലികമാര്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ 'സമ്മത'പ്രശ്‌നം ഉന്നയിക്കപ്പെടുന്നത് എന്തുകൊണ്ട്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലവിലുള്ള നമ്മുടെ നിയമമനുസരിച്ച് മൈനറായ ഒരു പെണ്‍കുട്ടിയുമായി ഒരാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാത്സംഗമാണ്.എന്നാല്‍ മേല്‍പ്പറഞ്ഞ അതേ പൊതുബോധം തന്നെയാണ് സൂര്യനെല്ലിക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട  രണ്ടംഗ ഹൈക്കോടതി ബെഞ്ചില്‍ അംഗമായിരുന്ന ജഡ്ജി ആര്‍. ബസന്ത് ഒരു ചാനലില്‍ പറഞ്ഞ വാക്കുകളും.



| ഒപ്പിനിയന്‍ : കെ.കെ ഷാഹിന |
തയ്യാറാക്കിയത് : ആര്യ


രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നു എന്ന് പ്രതിഭാഗം പറയുമ്പോഴും, ‘ആണോ ? അതിന് അവസരമുണ്ടായിരുന്നോ?’ എന്ന് പ്രോസിക്യൂഷനോട് ചോദിക്കേണ്ട ആവശ്യം പോലും ഒരു ന്യായാധിപന് ഇല്ല. സുപ്രീം കോടതിയിലെ ന്യായാധിപന്‍ എന്ന് പറയുമ്പോള്‍, അത്ര ഉന്നതിയിലിരിക്കുന്ന വ്യക്തി പോലും ഈ ചോദ്യത്തിലൂടെ പ്രകടിപ്പിക്കുന്നത് “ബലാത്സംഗം ചെയ്യപ്പെടുന്നത് സ്ത്രീകളുടെ കുറ്റമാണ്” എന്ന പൊതുബോധമാണ്.”


മാധ്യമങ്ങള്‍ പ്രാധാന്യം കൊടുക്കുന്നതുപോലെയുള്ള ഒരു പരാമര്‍ശമായിരുന്നില്ല കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് ദല്‍ഹിയിലുള്ള അഭിഭാഷകരില്‍ നിന്നും എനിക്ക് അറിയാന്‍ കഴിഞ്ഞത്.

പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നു എന്നുള്ളത് പ്രതിഭാഗത്തിന്റെ ഒരു വാദം മാത്രമായിരുന്നു. പ്രതിഭാഗത്തിന്റെ ആ വാദത്തോട് പ്രതികരിച്ചുകൊണ്ട്‌ “അങ്ങനെയാണോ?” എന്ന് പ്രോസിക്ക്യൂഷനോട്‌ ജഡ്ജി ചോദിക്കുക മാത്രമായിരുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അല്ലാതെ അത് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഒരു പരാമര്‍ശമായി വന്നതായിരുന്നില്ല. അതിന് അര്‍ഹിക്കാത്ത ഒരു പ്രാധാന്യം മാധ്യമങ്ങള്‍ കൊടുത്തതാണ് എന്നാണ് എനിക്ക്‌ തോന്നുന്നത്.

അപ്പോഴും നമ്മള്‍ കാണേണ്ട ഒരു പ്രധാനപ്പെട്ട സംഗതിയുണ്ട്.  പ്രതിഭാഗം അങ്ങനെ ഒരു വാദം മുന്നോട്ട് വെച്ചാല്‍ കൂടി ഒരു ന്യായാധിപന്‍ ഒരിക്കലും അങ്ങനെ ചോദിക്കാന്‍ പാടില്ലാത്തതാണ്. കാരണം പൂര്‍ണമായും നിയമത്തിന്റെ പക്ഷത്തുനിന്നു നോക്കിയാല്‍ പോലും സംഭവം നടക്കുമ്പോള്‍ ആ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തവളാണ്.


ഇനിയിപ്പോള്‍ മൈനറായ ഒരു പെണ്‍കുട്ടി, അത് ആരുമാകട്ടെ, പൂര്‍ണസമ്മതത്തോടു കൂടിയാണ് ഇതൊക്കെ നടന്നതെങ്കില്‍ കൂടി നിയമത്തിന്റെ കണ്ണില്‍ ഇത് ബലാത്സംഗമാണ്. അത് ഏറ്റവും നന്നായി അറിയാവുന്ന ഒരാളാണ് അവിടെ ഇരിക്കുന്ന ജഡ്ജി. അത്തരമൊരു ചോദ്യം പോലും നിയമപരമായി നിലനില്‍ക്കുന്നതുമല്ല.


അതുകൊണ്ട് മൈനറായ ഒരു പെണ്‍കുട്ടിയ്ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നോ, അവള്‍ സമ്മതിച്ചിട്ടാണോ അതോ സമ്മതപ്രകാരമല്ലാതെയാണോ അന്നത്തെ ക്രൂരസംഭവങ്ങള്‍ നടന്നത് തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും നിയമത്തിന്റെ ഭാഗത്ത് നിന്നും നോക്കുമ്പോള്‍ ഒരു പ്രസക്തിയുമില്ല.

ഇനിയിപ്പോള്‍ മൈനറായ ഒരു പെണ്‍കുട്ടി, അത് ആരുമാകട്ടെ, പൂര്‍ണസമ്മതത്തോടു കൂടിയാണ് ഇതൊക്കെ നടന്നതെങ്കില്‍ കൂടി നിയമത്തിന്റെ കണ്ണില്‍ ഇത് ബലാത്സംഗമാണ്. അത് ഏറ്റവും നന്നായി അറിയാവുന്ന ഒരാളാണ് അവിടെ ഇരിക്കുന്ന ജഡ്ജി. അത്തരമൊരു ചോദ്യം പോലും നിയമപരമായി നിലനില്‍ക്കുന്നതുമല്ല.

രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നു എന്ന് പ്രതിഭാഗം പറയുമ്പോഴും, ‘ആണോ ? അതിന് അവസരമുണ്ടായിരുന്നോ?’ എന്ന് പ്രോസിക്യൂഷനോട് ചോദിക്കേണ്ട ആവശ്യം പോലും ഒരു ന്യായാധിപന് ഇല്ല. സുപ്രീം കോടതിയിലെ ന്യായാധിപന്‍ എന്ന് പറയുമ്പോള്‍, അത്ര ഉന്നതിയിലിരിക്കുന്ന വ്യക്തി പോലും ഈ ചോദ്യത്തിലൂടെ പ്രകടിപ്പിക്കുന്നത് “ബലാത്സംഗം ചെയ്യപ്പെടുന്നത് സ്ത്രീകളുടെ കുറ്റമാണ്” എന്ന പൊതുബോധമാണ്.

ഇത്തരമൊരു ചോദ്യം മേല്‍പ്പറഞ്ഞ പൊതുബോധത്തിന്റെ ഭാഗം മാത്രമാണ്. ജഡ്ജിമാരായാലും മറ്റുള്ളവരായാലും സ്ത്രീവിരുദ്ധമായ പൊതുബോധമാണ് അവര്‍ പങ്കിടുന്നതെന്നതാണ് ഇവിടെ പ്രശ്‌നം. സ്ത്രീകള്‍ ബലാത്സംഗം വിളിച്ചുവരുത്തുന്നു എന്നും അല്ലെങ്കില്‍ രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും അത് ചെയ്തില്ല എന്നും സമ്മതത്തോടുകൂടി എല്ലാം നടന്നതിന് ശേഷം പിന്നീട് പരാതിപ്പെടുകയാണ്‌ എന്നുമുള്ള ഒരു മൂല്യബോധം വളരെ ശക്തമായി നിലനില്‍ക്കുന്നുണ്ട്.


എന്നെയും നിങ്ങളേയും പോലുള്ളവര്‍ക്ക് കാലങ്ങളോളം വാദിച്ചുകൊണ്ടിരിക്കാം. രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നില്ലേ എന്നിട്ടും അത് ഉപയോഗിക്കാത്തതല്ലേ എന്നൊക്കെ. പക്ഷേ നിയമമറിയുന്ന ഒരാള്‍, അല്ലെങ്കില്‍ നിയമജ്ഞനായിട്ടുള്ള ഒരാള്‍ ഒരിക്കലും അങ്ങനെ പറഞ്ഞുകൂടാത്തതാണ്. നേരത്തെ പറഞ്ഞതുപോലെ മൈനറായ ഒരു പെണ്‍കുട്ടിയുടെ സമ്മതമോ വിസമ്മതമോ നിയമത്തിനകത്ത് ഒരു പ്രശ്‌നമേയല്ല. കാരണം, ഇന്ത്യന്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാവാത്ത, മൈനര്‍ ആയ ഒരു കുട്ടിക്ക് സമ്മതം (consent) നല്‍കാനാവില്ല.


ഒരു സ്ത്രീക്ക് നേരെ ഇങ്ങനെ ഒരു ആക്രമണം ഉണ്ടാകുമ്പോള്‍ രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നു, അല്ലെങ്കില്‍ അത് അവളുടെ സമ്മതത്തോടെ ആയിരുന്നു എന്നിങ്ങനെയൊക്കെയുള്ള വാദങ്ങള്‍ സമൂഹത്തില്‍ ആഴത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതമൂല്യബോധങ്ങളുടെ ഭാഗമാണ്.

എന്നെയും നിങ്ങളേയും പോലുള്ളവര്‍ക്ക് കാലങ്ങളോളം വാദിച്ചുകൊണ്ടിരിക്കാം. രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നില്ലേ എന്നിട്ടും അത് ഉപയോഗിക്കാത്തതല്ലേ എന്നൊക്കെ. പക്ഷേ നിയമമറിയുന്ന ഒരാള്‍, അല്ലെങ്കില്‍ നിയമജ്ഞനായിട്ടുള്ള ഒരാള്‍ ഒരിക്കലും അങ്ങനെ പറഞ്ഞുകൂടാത്തതാണ്. നേരത്തെ പറഞ്ഞതുപോലെ മൈനറായ ഒരു പെണ്‍കുട്ടിയുടെ സമ്മതമോ വിസമ്മതമോ നിയമത്തിനകത്ത് ഒരു പ്രശ്‌നമേയല്ല. കാരണം, ഇന്ത്യന്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാവാത്ത, മൈനര്‍ ആയ ഒരു കുട്ടിക്ക് സമ്മതം (consent) നല്‍കാനാവില്ല.

അതുകൊണ്ട് നിലവിലുള്ള നമ്മുടെ നിയമമനുസരിച്ച് മൈനറായ ഒരു പെണ്‍കുട്ടിയുമായി ഒരാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാത്സംഗമാണ്.

എന്നാല്‍ മേല്‍പ്പറഞ്ഞ അതേ പൊതുബോധം തന്നെയാണ് സൂര്യനെല്ലിക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട  രണ്ടംഗ ഹൈക്കോടതി ബെഞ്ചില്‍ അംഗമായിരുന്ന ജഡ്ജി ആര്‍. ബസന്ത് ഒരു ചാനലില്‍ പറഞ്ഞ വാക്കുകളും.


ഈ കേസില്‍ ഇന്നലെ കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍,  “ആ കുട്ടിക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നു” എന്ന് പറയുന്നത്  നിയമമറിയാഞ്ഞിട്ടല്ല. മൈനറായ ഒരു പെണ്‍കുട്ടിയുടെ കാര്യത്തില്‍ രക്ഷപ്പെടാന്‍ അവസരം ഉണ്ടായിരുന്നോ ഇല്ലയോ എന്നുള്ളത് അപ്രസക്തമാണെന്നറിയാഞ്ഞിട്ടുമല്ല.



ക്യാമറ റോള്‍ ചെയ്യുന്നുണ്ട് എന്നറിയാതെ പറഞ്ഞതാണെന്നൊക്കെ പറഞ്ഞ്‌ അദ്ദേഹം പിന്നീട് ഉരുളാന്‍ ശ്രമിച്ചു. അദ്ദേഹം പറഞ്ഞത് “ഈ കുട്ടി ബാലവേശ്യാവൃത്തി നടത്തുന്നവളാണെന്നാണ്.” സത്യത്തില്‍ “ബാലവേശ്യാവൃത്തി” എന്നൊരു സംജ്ഞ നിയമത്തിലെവിടെയുമില്ല. ഒരു നിയമപുസ്തകത്തിലും ഒരു സ്റ്റാറ്റിയൂട്ടിലും അങ്ങനെ ഒരു വാക്ക് നമുക്ക് കാണാനും പറ്റില്ല.

വേശ്യാവൃത്തി എന്ന വാക്കുതന്നെ ഉപയോഗിക്കുന്നത് ഒരു വ്യക്തി സമ്മതത്തോടെ, കാശിന് വേണ്ടി അല്ലെങ്കില്‍ മറ്റെന്തെങ്കിലും വേണ്ടി ചെയ്യുന്ന ലൈംഗികവൃത്തിയെയാണ്. ആ അര്‍ത്ഥമാണ് വേശ്യാവൃത്തി എന്ന വാക്ക് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ “ബാലവേശ്യാവൃത്തി” എന്ന ഒരു വാക്ക് നിയമമറിയാവുന്ന ഒരാള്‍ക്ക് ഉപയോഗിക്കാനേ കഴിയില്ല. കാരണം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെങ്കില്‍ അത് സമ്മതമുണ്ടെങ്കിലും ഇല്ലെങ്കിലും അത് ബലാത്സംഗം തന്നെയാണ്‌. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ സ്ത്രീവിരുദ്ധമായ പൊതുബോധമാണ് ജഡ്ജിമാരെപ്പോലും നിയന്ത്രിക്കുന്നത് എന്നാണ് ഇവിടെ വ്യക്തമാകുന്നത്.

ജസ്റ്റിസ് ബസന്ത്


ഈ കേസില്‍ ഇന്നലെ കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ ഉന്നയിച്ച വാദവും അതിനോടുള്ള ജഡ്ജിയുടെ ചോദ്യവും ഒക്കെ സംഭവിക്കുന്നത് അവര്‍ക്ക് നിയമമറിഞ്ഞുകൂടാത്തതുകൊണ്ടല്ല. അത്തരം വ്യവഹാരങ്ങള്‍ നിയമത്തിനുള്ളില്‍ അപ്രസക്തമാണെന്നറിയാഞ്ഞിട്ടുമല്ല. മറിച്ച് ഇവിടെ ഇത്തരം പ്രസ്താവനകളും ചോദ്യങ്ങളും വ്യവഹാരങ്ങളും കോടതികള്‍ക്കുള്ളില്‍ പോലും ഉയരുന്നത് നിയമത്തിന്റെ ചട്ടക്കൂടിനു പുറത്തുള്ള പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ്. അതാകട്ടെ സ്ത്രീവിരുദ്ധവുമാണ്.

 പ്രതിഭാഗം അഭിഭാഷകന്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ ശ്രമിക്കുന്നത് പോലും അതേ പൊതുബോധത്തെ കൂട്ടുപിടിച്ചാണ് എന്നതാണ് സത്യം. അല്ലാതെ അവിടെയും നിയമത്തിന്റെ ടൂളുകളോ ചട്ടക്കൂടോ പ്രയോജനപ്പെടുന്നില്ല/പ്പെടുത്തുന്നില്ല.

സ്ത്രീവിരുദ്ധ പൊതുബോധത്തിന്റെ ആനുകൂല്യം നേടിയെടുക്കുകയാണ് അഭിഭാഷകന്‍ ചെയ്യുന്നതും. നിയമത്തിന്റെ ചട്ടക്കൂടുകള്‍ക്കുപുറത്തുള്ള ഈ പൊതുബോധത്തെ കൂട്ടുപിടിക്കുക എന്നത് ഒരിക്കലും നമിയമമല്ലല്ലോ. ഇതാണ് ഇതിനകത്ത് കാതലായ പ്രശ്‌നം എന്നാണ് എനിക്ക് തോന്നുന്നത്.

We use cookies to give you the best possible experience. Learn more