കര്‍ണാടക: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തെഹല്‍ക്കയില്‍ വന്ന റിപ്പോര്‍ട്ടിന്റെ പേരില്‍ ഷാഹിനക്കെതിരെ കര്‍ണ്ണാടക പൊലീസ് ചമച്ച കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി. []
മടിക്കേരി സെഷന്‍സ് കോടതിയിലുള്ള രണ്ടാമത്തെ കേസായിരുന്നു ഇന്ന് പരിഗണിച്ചത്. കേസില്‍ കോടതി ഷാഹിനയ്ക്ക് ജാമ്യം അനുവദിച്ചു. മജിസ്്‌ട്രേറ്റ് പ്രേമ പവാറാണ് ജാമ്യം അനുവദിച്ചത്. കേസ് അടുത്തമാസം 17 ാംതിയ്യതിയിലേക്ക് മാറ്റി.
ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യത്തിലായിരുന്നതിനാല്‍ വിചാരണക്കോടതിയില്‍ ഹാജരായി സാധാരണ ജാമ്യം എടുക്കുന്ന നടപടിയാണ് ഇന്ന് നടന്നത്.
ഷാഹിനയ്‌ക്കെതിരെ പൊലീസ് രജിസ്റ്റര്‍ചെയ്ത രണ്ടു കേസുകളിലൊന്ന് കുടക് ജില്ലയിലെ സോമവാര്‍പ്പേട്ട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മാര്‍ച്ച് 30 ലേക്ക് മാറ്റിവെച്ചിരുന്നു.