ദുല്‍ഖറിന്റെ ഇന്റലക്ച്വല്‍ പ്ലാനിന്റെ ഫലമാണ് കുറുപ്പും കിങ് ഓഫ് കൊത്തയും: ഷഹിന്‍ സിദ്ദിഖ്
Entertainment
ദുല്‍ഖറിന്റെ ഇന്റലക്ച്വല്‍ പ്ലാനിന്റെ ഫലമാണ് കുറുപ്പും കിങ് ഓഫ് കൊത്തയും: ഷഹിന്‍ സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th August 2023, 3:45 pm

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് ദുല്‍ഖര്‍ സല്‍മാനെന്ന് ഷഹിന്‍ സിദ്ദിഖ്. ഉച്ചരിക്കാന്‍ പ്രയാസമുള്ള പേരാണ് ദുല്‍ഖര്‍ സല്‍മാനെന്നും അദ്ദേഹത്തിന്റെ അധ്വാനഫലമാണ് ഈ പേര് എല്ലാവരും ഓര്‍ത്തുവെക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്റലക്ച്വലായി ദുല്‍ഖര്‍ പ്ലാന്‍ ചെയ്യുന്നതിന്റെ ഫലമായാണ് കുറുപ്പ്, കിങ് ഓഫ് കൊത്ത പോലുള്ള സിനിമകളുണ്ടാകുന്നതെന്നും ഷഹിന്‍ സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് ദുല്‍ഖര്‍. ബോളിവുഡ് മുതല്‍ എത്ര ഇന്റസ്ട്രിയില്‍ അദ്ദേഹം അഭിനയിച്ചു. അദ്ദേഹത്തിന്റെ അടുത്ത നെറ്റ്ഫ്ളിക്സ് റിലീസ് വരുന്നു. ചെയ്യാന്‍ സമയമില്ലെന്ന ഒറ്റ പ്രശ്നമേ അദ്ദേഹത്തിനുള്ളൂ.

ഈ പ്ലാനിങ് അദ്ദേഹത്തിന്റെ ഇന്റലിജന്‍സിന്റെ ഗുണമാണ്. പറയാന്‍ പ്രയാസമുള്ള പേരാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ അത് അറിയാത്ത ആരെങ്കിലുമുണ്ടോ. അത് അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഫലമാണ്. ഇന്റലക്ച്വലായി അദ്ദേഹം പ്ലാന്‍ ചെയ്യുന്നതിന്റെ ഫലമായാണ് നമുക്ക് കുറുപ്പും കിങ് ഓഫ് കൊത്തയുമെല്ലാം വരുന്നത്,’ ഷഹിന്‍ പറഞ്ഞു.

എല്ലാവരും ഒരുമിച്ച് ഇരിക്കാന്‍ ആഗ്രഹിക്കുന്നൊരാളാണ് ദുല്‍ഖറെന്നും സെറ്റില്‍ തങ്ങള്‍ക്കൊന്നും കസേര കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തെ അത് അലട്ടാറുണ്ടെന്നും ഷഹിന്‍ പറഞ്ഞു. അദ്ദേഹം സെറ്റില്‍ വരുന്നത് ആരും അറിയില്ലെന്നും അത്രയും ശാന്തമായിട്ടാണ് വരാറുള്ളതെന്നും ഷഹിന്‍ കൂട്ടിച്ചേര്‍ത്തു.

‘സല്യൂട്ടിന്റെ സമയത്ത് ദുല്‍ഖറിനെ ഏറ്റവും കൂടുതല്‍ അലട്ടുന്നത് ദുല്‍ഖര്‍ ഒരു കസേരയില്‍ ഇരിക്കുകയും ഞങ്ങള്‍ക്ക് ഇരിക്കാന്‍ ഒരു കസേര കിട്ടാതിരിക്കുമ്പോഴുമാണ്. ഇത് ദുല്‍ഖറിനെ ഭയങ്കരമായി ബോദര്‍ ചെയ്യുന്ന കാര്യമാണ്.

ദുല്‍ഖറും അസിസ്റ്റന്റുമാരും ഇരിക്കുന്നുണ്ടാകും. എന്റെ ഷോട്ടിന് വേണ്ടി ഞാന്‍ ഡയലോഗ് പഠിച്ച് മാറി നില്‍ക്കുകയായിരിക്കും. എന്നാലും ഞാന്‍ ഇരിക്കുന്നില്ല എന്നത് ദുല്‍ഖര്‍ ശ്രദ്ധിച്ചിരുന്നു.

എന്തേ ഷഹിനും മറ്റുള്ളവരുമെല്ലാം നില്‍ക്കുന്നതെന്നും, കസേര ഇട്ട് എല്ലാവരും ഇരിക്കട്ടെയെന്നും ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്. പുള്ളിയെ അത് വല്ലാതെ ഡിസ്റ്റേര്‍ബ് ചെയ്യും. എല്ലാവരും ഒരുമിച്ച് ഇരിക്കണം, എല്ലാവരും ഒരുമിച്ച് വേണം എന്ന് ആഗ്രഹിക്കുന്നൊരാളാണ് ദുല്‍ഖര്‍,’ ഷഹിന്‍ പറഞ്ഞു.

ബിച്ചല്‍ മുഹമ്മദ് സംവിധാനം ചെയ്ത ശശിയും ശകുന്തളയുമാണ് ഷഹീന്‍ സിദ്ദിഖിന്റെ പുതിയ ചിത്രം.
ആമി ഫിലിംസിന്റെ ബാനറില്‍ ആര്‍.എസ്. വിമലും സലാം താണിക്കാട്ട് നേഹയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയില്‍ സിദ്ദിഖും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അതേസമയം ലോകവ്യാപകമായി ഓഗസ്റ്റ് 24ന് ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്ത തിയേറ്ററുകളിലേക്കെത്തും. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന കിങ് ഓഫ് കൊത്തയില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

CONTENT HIGHLIGHTS: shahin sidhique about dulquer salman