| Monday, 2nd May 2016, 7:40 am

കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാല്‍ സി.പി.ഐ.എമ്മിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: എ.ഐ.സി.സി അംഗം ഷാഹിദ കമാല്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. ചവറയില്‍ നടന്ന ചടങ്ങിലാണ് ഷാഹിദാ കമാല്‍ സി.പി.ഐ.എമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്.

ഏറെക്കാലമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലായിരുന്ന ഷാഹിദ പാര്‍ട്ടി വിടുമെന്ന് സൂചിപ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മുതിര്‍ന്ന നേതാവായിട്ടുപോലും ഷാഹിദ കലാമിന് സീറ്റു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിച്ച് ഇവര്‍ രംഗത്തെത്തിയിരുന്നു.

സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാാര്‍ത്ഥിയായിരുന്നു ഷാഹിദ കമാല്‍. മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പിന്‍മാറിയതിനെ തുടര്‍ന്നായിരുന്നു ഇവര്‍ മത്സരിച്ചത്.

2011ല്‍ ചടയമംഗലം സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഹിദ് 47,000ത്തോളം വോട്ടുകള്‍ നേടിയിട്ടുണ്ട്.

കൊല്ലം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറി ഡോ.രാമഭദ്രനും സിപിഐഎമ്മില്‍ ചേര്‍ന്നു.

We use cookies to give you the best possible experience. Learn more