ഷാഹിദാ കമാലിന് നേരെ കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം
Kerala News
ഷാഹിദാ കമാലിന് നേരെ കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 10, 06:05 am
Monday, 10th September 2018, 11:35 am

കൊല്ലം: ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം ഉപയോഗിച്ചെന്നാരോപിച്ച് സംസ്ഥാന വനിതാകമ്മീഷന്‍ അംഗം ഷാഹിദാ കമാലിന് നേരെ കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. “കോണ്‍ഗ്രസിനെ വഞ്ചിച്ചു പോയവള്‍ ഇവിടെ നിന്ന് പോകണ്ട” എന്ന് പറഞ്ഞു വാഹനം തടയുകയായിരുന്നുവെന്ന് ഷാഹിദാ കമാല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കേരള വനിതാ കമ്മിഷന്‍ അംഗമായി ചുമതലയേറ്റ ഷാഹിദാ കമാല്‍ എ.ഐ.സി.സി അംഗമായിരിക്കെ 2016ല്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നിരുന്നു.

updating