നെറ്റ്ഫ്‌ളിക്‌സുമായി കൈകോര്‍ക്കാനൊരുങ്ങി ബോളിവുഡ് താരം ഷാഹിദ് കപൂര്‍. ഇതിനായി നെറ്റ്ഫ്‌ളിക്‌സുമായി ഒരു മള്‍ട്ടി ഡീല്‍ കരാറില്‍ ഷാഹിദ് ഒപ്പിട്ടുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ആക്ഷന്‍ ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ഷാഹിദ് അരങ്ങേറ്റം കുറിക്കുക. പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 1988 ല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മാലിദ്വീപില്‍ നടന്ന ഓപ്പറേഷന്‍ കാക്ടസ് പദ്ധതിയാണ് ചിത്രത്തിന്റെ പശ്ചാത്തലം.
അന്നത്തെ മാലിദ്വീപ് പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഗയൂമിനെതിരെ 200 ശ്രീലങ്കന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ഓപ്പറേഷനിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളായ ബ്രിഗേഡിയര്‍ ഫാറൂഖ് ബള്‍സാരയുടെ വേഷത്തിലാണ് ഷാഹിദ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ കാക്ടസില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ബള്‍സാര.
ഈ സൈനിക നടപടിയില്‍ ഇന്ത്യന്‍ ആര്‍മി പാരച്യൂട്ട് ബ്രിഗേഡിന്റെയും റെജിമെന്റിന്റെയും പാരാട്രൂപ്പര്‍ വിഭാഗത്തെ അദ്ദേഹമാണ് നിയന്ത്രിച്ചിരുന്നത്. അദ്ദേഹത്തിന്റെ നിര്‍ണ്ണായക നടപടിയാണ് രാജ്യത്തെ സ്ഥിരത പുനസ്ഥാപിക്കാന്‍ സഹായിച്ചത്.
ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ഈ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദിത്യ നിംബാല്‍ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോള്‍ ജേഴ്‌സി എന്ന റിമേക്കിംഗ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഷാഹിദ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ആദിത്യയുടെ ഈ ചിത്രത്തിനായി തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്തവര്‍ഷം പകുതിയോടെ തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. പ്രേക്ഷക ശ്രദ്ധ നേടിയ കബീര്‍ സിംഗാണ് ഷാഹിദിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: shahid kapoor ties with netflix