Entertainment news
'മോനേ ഷാഹിദേ വല്ലതും അറിഞ്ഞിട്ടാണോ ഈ പാട്ട് അപ്‌ലോഡ് ചെയ്തത്'; വൈറലായി പോസ്റ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 23, 07:57 am
Saturday, 23rd March 2024, 1:27 pm

സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഷാഹിദ് കപൂർ. താരത്തിന്റെ ചിത്രങ്ങളും ഏറെ പ്രശംസ നേടാറുണ്ട്. തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പോസ്റ്റും അതിന് നൽകിയ പാട്ടുമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ‘വെയ്റ്റിങ് ഇൻ ദി ഷാഡോസ്’ എന്ന ക്യാപ്ഷനോട് കൂടിയാണ് ഒരു ഇരുട്ടിൽ നിന്നുള്ള തന്റെ ഫോട്ടോ ഷാഹിദ് പോസ്റ്റ് ചെയ്തത്. എന്നാൽ പോസ്റ്റിന് നൽകിയ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ബേബി ജീൻ പാടിയ ‘ദുനിയാവിൽ ആരാടാ’ എന്ന പാട്ടാണ് ഷാഹിദ് പോസ്റ്റിന് നൽകിയത്.

പോസ്റ്റിന് താഴെ മലയാളികളുടെ കമന്റിന്റെ പെരുമഴയാണ്. ഗായിക റിമി ടോമി അടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ഇട്ടിരിക്കുന്നത്. ‘ആകെ മലയാളിമയം’, ‘നമ്മുടെ മലയാളം ആല്ലെ ആ ഹിന്ദി നാട്ടിൽ കേൾക്കുന്നത്’, ‘അങ്ങ് ബോളിവുഡിലും മലയാളി തരംഗം’, ‘മോനേ ഷാഹിദേ’ ‘ഡാ വല്ലതും അറിഞ്ഞിട്ടാണോ ഈ പാട്ട് അപ്‌ലോഡ് ചെയ്തത്?’, ‘കമന്റ് ബോക്സ് മലയാളികൾ അങ്ങ് എടുത്തു’, ‘പടച്ചോനെ ഒരു മലയാളം പാട്ടല്ലേ ആ കേട്ടത്’ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

 

View this post on Instagram

A post shared by Shahid Kapoor (@shahidkapoor)

ഒരു മലയാളി മയമാണ് ഷാഹിദിന്റെ കമന്റ് ബോക്സ്. ഒരു ദിവസംകൊണ്ട് ഒരു ലക്ഷത്തിന് മുകളിൽ ആളുകളാണ് പോസ്റ്റിന് ലൈക്കുമായി എത്തിയത്. അയ്യായിരത്തിൽ പരം കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

മിഥ്യയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകളെ ഇല്ലാതാക്കുന്ന ‘അശ്വത്ഥാമ ദി സാഗ കണ്ടിന്യൂസ്’ എന്നതാണ് ഷാഹിദിന്റെ വരാനിരിക്കുന്ന പാൻ ഇന്ത്യൻ മൂവി. ചിത്രത്തില്‍ യോദ്ധാവായ ‘അശ്വത്ഥാമ’യായി ഷാഹിദ് കപൂറാണ് വേഷമിടുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രം സച്ചിന്‍ രവിയാണ് സംവിധാനം ചെയ്യുന്നത്. പൂജ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വാഷു ഭഗ്‌നാനി, ജാക്കി ഭഗ്‌നാനി, ദീപ്ഷിക ദേശ്മുഖ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Shahid Kapoor’s post goes viral