ദുബായ്: കായിക ലോകത്ത് ഓരോ താരങ്ങള്‍ക്കും സന്തോഷം പങ്കിടാന്‍ അവരുടേതായ രീതികളുണ്ട്. സച്ചിന്റെ വിക്കറ്റ് കിട്ടിയ ബ്രെറ്റ് ലീയുടേതും സിമണ്ട്‌സിന്റെ വിക്കറ്റ് കിട്ടിയ ശ്രീശാന്തിന്റെയും ആഹ്ലാദ പ്രകടനങ്ങള്‍ മലയാള ചലച്ചിത്രങ്ങളില്‍ വരെ ഇടംപിടിച്ചതാണ്. നിലവിലെ ഇന്ത്യന്‍ ടീമിലെ ശിഖര്‍ ധവാന്റെ ആഹ്ലാദ പ്രകടനം കാണികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.
സെഞ്ചുറി അടിച്ചാലും ക്യാച്ചെടുത്താലും ധവാന്‍ കളത്തില്‍ പുറത്തെടുക്കുന്ന ആഹ്ലാദ പ്രകടനത്തിനു സമാനമാണ് മുന്‍ പാക് നായകനും ഓള്‍ റൗണ്ടറുമായ ഷഹീദ് അഫ്രിദിയുടെത്. വിക്കറ്റ് വീഴ്ത്തിയാല്‍ പുറം തിരിഞ്ഞ് നിന്ന് ആകാശത്തേക്ക് കൈകളുയര്‍ത്തുന്ന അഫ്രിദിയെ ക്രിക്കറ്റ് ലോകത്തിനു ഏറെ സുപരിചിതമാണ്.
നിലവില്‍ പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അഫ്രിദി മികച്ച ഫോമിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. 13 വിക്കറ്റുകളാണ് താരം ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. അഫ്രിദിയുടെ മികവിന്റെ പിന്‍ബലത്തില്‍ കറാച്ചി കിങ്‌സ് പ്ലേ ഓഫിന് അര്‍ഹതയും നേടി.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ മുന്‍ പാക് നായകനും തന്റെ സഹതാരവുമായിരുന്ന മിസ്ബാ ഉള്‍ ഹഖിന്റെ വിക്കറ്റ് വീഴ്ത്തിയ അഫ്രിദി തന്റെ ട്രേഡ് മാര്‍ക്കായ ആഹ്ലാദ പ്രകടനം ഒഴിവാക്കിയതാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
വിക്കറ്റ് നേട്ടത്തിനു പിന്നാലെ ആഹ്ലാദത്തിലേക്ക് കടന്ന താരം ഉടന്‍ തന്നെ അതില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നീട് തന്റെ സഹതാരങ്ങളുടെ അടുത്തേക്ക് യാതൊരുവിധ ആഹ്ലാദവുമില്ലാതെ താരം നടന്നടുക്കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണാം:
OUT! 8.6 Shahid Afridi to Misbah-ul-Haq
Watch ball by ball highlights at https://t.co/oP4tJ0o7mP#IUvKK #HBLPSL #PSL2018 @_cricingif pic.twitter.com/FYBXNaGs3h— PakistanSuperLeague (@thePSLt20) March 16, 2018