ഡിസംബര്‍ 29ന് മെല്‍ബണില്‍ നടന്ന ഓസ്ട്രേലിയ-പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും കങ്കാരുപ്പട 79 റണ്‍സിന് വിജയിച്ചു. രണ്ടാം ഇന്നിങ്സില്‍ പാകിസ്ഥാന്‍ ഓസ്ട്രേലിയയെ 262 റണ്‍സിന് പുറത്താക്കുകയായിരുന്നു.
ഡിസംബര്‍ 29ന് മെല്‍ബണില്‍ നടന്ന ഓസ്ട്രേലിയ-പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും കങ്കാരുപ്പട 79 റണ്‍സിന് വിജയിച്ചു. രണ്ടാം ഇന്നിങ്സില്‍ പാകിസ്ഥാന്‍ ഓസ്ട്രേലിയയെ 262 റണ്‍സിന് പുറത്താക്കുകയായിരുന്നു.
മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഷാഹിദ് അഫ്രീദി കളികാണാന്‍ എത്തിയിരുന്നു. ഹാരിസ് റൗഫിനോട് ബിഗ് ബഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി കളിക്കുന്നതിന് പകരം ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയുടെ ഭാഗമാകണമെന്ന് ഷാഹിദ് അഫ്രീദി പറയുകയുണ്ടായിരുന്നു.
ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് റൗഫ് മുമ്പ് പറഞ്ഞിരുന്നു. എന്നിട്ടാണ് ലീഗില്‍ കളിക്കുന്നതിനായി താരം പോയത്. ഇതുവരെ ഒരു ടെസ്റ്റ് മാത്രം പാക്കിസ്ഥാന് വേണ്ടി കളിച്ച റൗഫ് ഒമ്പത് ഫസ്റ്റ് ക്ലാസ് മാച്ചുകളും കളിച്ചിട്ടുണ്ട്.
‘ബിഗ് ബാഷില്‍ കളിക്കുന്നതിനു പകരം ഹാരിസ് തീര്‍ച്ചയായും പാകിസ്ഥാനും വേണ്ടി കളിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ടീമിന് അവനെ പോലൊരു ബൗളറെ ആവശ്യമുണ്ട്. അവന് ഓസ്‌ട്രേലിയന്‍ പിച്ചില്‍ മികച്ച പേസ് കണ്ടെത്താനും ബൗണ്‍സ് ചെയ്യിപ്പിക്കാനും സാധിക്കും. അവന്‍ ആദ്യ രണ്ട് ടെസ്റ്റിലും മികച്ച പ്രകടനം നടത്താമായിരുന്നു,’ഷാഹിദ് അഫ്രീദി പറഞ്ഞു.
കങ്കാരുക്കള്‍ക്കെതിരെ 317 റണ്‍സ് മറികടക്കാനാവാതെ 237 റണ്‍സ് നേടിയായിരുന്നു പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയത്. ഇതോടെ 28 വര്‍ഷത്തെ ചരിത്രം തിരുത്തി കുറിക്കാന്‍ ആവാതെ പാകിസ്ഥാന്‍ പരമ്പര നഷ്ടമായിരിക്കുകയാണ്. ഓസീസിന്റെ തട്ടകത്തില്‍ മെന്‍ ഇന്‍ ഗ്രീനിന് ഇതുവരെ ഒരു ടെസ്റ്റ് പോലും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.
Content Highlight: Shahid Afridi wants Haris Rauf to play for Pakistan