| Wednesday, 10th May 2017, 4:02 pm

ആര്‍.എസ്.എസിലോ ബി.ജെ.പിയിലോ പ്രവര്‍ത്തിച്ചാല്‍ മുസ്‌ലീങ്ങളെ സമുദായത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഷാഹി ഇമാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബി.ജെ.പിയിലോ ആര്‍.എസ്.എസിലോ ചേരുന്നവരെ മുസ്‌ലിം സമുദായത്തില്‍ നിന്നും പുറത്താക്കുമെന്ന് ടിപ്പു സുല്‍ത്താന്‍ പള്ളിയിലെ ഷാഹി ഇമാം മൗലാന നൂറുര്‍ റഹ്മാന്‍ ബര്‍കതി.

സമുദായത്തില്‍ നിന്നും പുറത്താക്കുന്നതിനൊപ്പം അവരെ മര്‍ദ്ദിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നലല്‍കി. പള്ളികള്‍ക്ക് പുറത്ത് ജയ് ശ്രീറാം എന്നു വിളിക്കുന്നവര്‍ “ഹിജഡകള്‍” ആണെന്നും അദ്ദേഹം പറഞ്ഞു.

“അവരെ ഞങ്ങള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ഇസ്‌ലാമില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. ആര്‍.എസ്.എസും ബി.ജെ.പിയും ഒഴികെയുള്ള മറ്റുപാര്‍ട്ടികള്‍ക്കുവേണ്ടി അവര്‍ക്കു പ്രവര്‍ത്തിക്കാം” അദ്ദേഹം കൊല്‍ക്കത്ത പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Must Read: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ചിരിത്രം കുറിച്ച് വനിതാ സെനറ്റര്‍: വോട്ടെടുപ്പിനെ മകള്‍ക്ക് മുലയൂട്ടി 


മുത്തലാഖ് വിഷയത്തില്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡില്‍ പല രാഷ്ട്രീയ കളികളും നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ശരിഅത്തിനുവേണ്ടിയാണ് മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് നിലകൊള്ളേണ്ടത്. എന്നാല്‍ മുത്തലാഖിന്റെ പേരില്‍ അവര്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ചിലര്‍ അതിനെ അനുകൂലിക്കുമ്പോള്‍ മറ്റു ചിലര്‍ എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുനിരോധനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടിയും മുടിയും വടിച്ച് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബര്‍കതി രംഗത്തുവന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more