| Sunday, 16th February 2020, 10:39 pm

സെക്രട്ടറിയേറ്റിന് മുമ്പിലെ ഷാഹീന്‍ബാഗ് സമരപന്തല്‍ പൊളിച്ചാലും സമരം തുടരുമെന്ന് സംഘാടകര്‍; 'മുഖ്യമന്ത്രി ഇടപെടണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ സെക്രട്ടറിയേറ്റിന് മുമ്പിലെ സമരപന്തല്‍ പൊളിച്ചു മാറ്റണമെന്ന പൊലീസ് അറിയിപ്പില്‍ പ്രതികരിച്ച് സംഘാടകര്‍. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പന്തല്‍ പൊളിച്ചാലും സമരം തുടരുമെന്നും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മേധാ സുരേന്ദ്രനാഥ് ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സി.എ.എ വിരുദ്ധ സമരത്തിന്റെ കേന്ദ്രമായി സമരപന്തല്‍ മാറിയിട്ടുണ്ട്. ഈ സമരത്തില്‍ നിന്ന് ഞങ്ങള്‍ ഒരിഞ്ച് പോലും പിന്നോട്ട് പോവില്ല. വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സമരം ഇവിടെ തന്നെ തുടരുമെന്നും മേധ സുരേന്ദ്രനാഥ് പറഞ്ഞു

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഏതാനും പേര്‍ തുടങ്ങിയ സമരം ആയിരക്കണക്കിനാളുകള്‍ അണിനിരക്കും വിധം വലിയ ബഹുജന സമരവേദിയായി മാറിയിരുന്നു. സി.എ.എക്കെതിരെ സമരം ചെയ്യുന്നവരെ ഒരു കാരണവശാലും കൈകാര്യം ചെയ്യരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി സംഭവത്തില്‍ ഇടപെടണമെന്നും മേധ സുരേന്ദ്രനാഥ് പറഞ്ഞു.

We use cookies to give you the best possible experience. Learn more