ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ 50 ദിവസത്തിലേറെയായി പ്രതിഷേധം നടക്കുന്ന ഷാഹീന്‍ബാഗിലേക്ക് ഐക്യദാര്‍ഢ്യവുമായി ഇടത് എം.പിമാര്‍. സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷും കെ. സോമപ്രസാദുമാണ് ഷാഹീന്‍ബാഗിലെത്തി പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രതിഷേധക്കാര്‍ക്കെതിരെ ഹിന്ദുസേന ഇന്ന് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെയാണ് ഇടത് എം.പിമാരും സമരസ്ഥലത്തെത്തിയത്.
സമരത്തിന് നേരെ വെടിവെപ്പ് ഉള്‍പ്പെടെ തുടര്‍ച്ചയായ പ്രകോപനം ഉണ്ടായിട്ടും തികച്ചും സമാധാനപരമായി ആയിരക്കണക്കിനാളുകള്‍ ദല്‍ഹിയിലെ കൊടും തണുപ്പില്‍ രാപകല്‍ സമരത്തിലാണെന്ന് കെ.കെ രാഗേഷ് എം.പി ഫേസ്ബുക്കില്‍ കുറിച്ചു.
ഷാഹീന്‍ബാഗിലെ സമരവേദിക്ക് സമീപം ഇന്നലെയാണ് യുവാവ് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിയുതിര്‍ത്ത യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹിന്ദുരാഷ്ട്രം സിന്ദാബാദ് എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ട് പൊലീസ് ബാരിക്കേഡിനു സമീപത്ത് നിന്ന് രണ്ടു റൗണ്ട് വെടിവെക്കുകയായിരുന്നു. ഉത്തര്‍പ്രദേശുകാരനായ കപില്‍ ഗുജ്ജാറാണ് ആക്രമണം നടത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ദിവസം പൗരത്വ നിയമത്തിനെതിരായി ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചിന് നേരെയും സമാനമായ രീതിയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ അക്രമി വെടിവെച്ചിരുന്നു.
WATCH THIS VIDEO: