| Thursday, 9th March 2023, 8:21 am

എനിക്ക് ഈ സിനിമയില്‍ മാസ് ഡയലോഗില്ല; അതുകൊണ്ട് ആ ഡയലോഗ് നീ മാസാക്കി പറയണ്ടായെന്ന് ഉണ്ണി എന്നോട് പറഞ്ഞു: ഷഹീന്‍ സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ താന്‍ അവതരിപ്പിച്ച സഖാവ് അന്‍വര്‍ എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഷഹീന്‍ സിദ്ദീഖ്. ഉണ്ണി മുകുന്ദനാണ് ആ സിനിമയിലേക്ക് തന്നെ സജസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ ഒരു പ്രധാന സീന്‍ ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഷഹീന്‍.

സിനിമയില്‍ മാസ് ഡയലോഗ് ഉണ്ടായിരുന്നത് തനിക്ക് മാത്രമാണെന്നും ഉണ്ണി മുകുന്ദനും സംവിധായകന്‍ അനൂപ് പന്തളവും അക്കാര്യം തന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നെന്നും താരം പറഞ്ഞു. ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മാസ് രീതിയിലൊന്നും ഡയലോഗ് പറയണ്ടെന്നും നോര്‍മലായി പറഞ്ഞാല്‍ മതിയെന്നും ഉണ്ണി മുകുന്ദന്‍ തന്നോട് പറഞ്ഞെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.

‘ഷെഫീക്കിന്റെ സന്തോഷത്തില്‍ ഉണ്ണി മുകുന്ദനാണ് എനിക്ക് ആ കോണ്‍ഫിഡന്‍സ് തന്നത്. ആ സിനിമയില്‍ എന്റെ കഥാപാത്രത്തിന് രണ്ട് പേരാണുള്ളത്. ഒന്ന് സാഹിബ് അന്‍വറും മറ്റൊന്ന് സഖാവ് അന്‍വറും. അയാള്‍ ഒരേസമയത്ത് പള്ളിയില്‍ പോകുന്നയാളുമാണ് അതുപോലെ കമ്മ്യൂണിസ്റ്റുമാണ്.

ശരിക്കും പറഞ്ഞാല്‍ ആ കഥാപാത്രം കുറച്ചുകൂടി പ്രായമായ ഒരാളെ കൊണ്ട് ചെയ്യിക്കാനായിരുന്നു അവര്‍ തീരുമാനിച്ചിരുന്നത്. പക്ഷെ ഉണ്ണി മുകുന്ദനാണ് പറയുന്നത് ചിലപ്പോള്‍ ഷഹിന്‍ ചെയ്താല്‍ നന്നാവുമെന്ന്. അങ്ങനെയൊരു ചിന്തയാണ് എന്നെ ആ കഥാപാത്രത്തിലേക്ക് എത്തിച്ചത്. അവരോടാണ് ഞാന്‍ ശരിക്കും നന്ദി പറയേണ്ടത്. അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസമാണത്.

ഞാന്‍ മോശമായി അഭിനയിച്ചാല്‍ അവര്‍ കട്ട് പറയും. എന്നിട്ട് നന്നായി ചെയ്യാന്‍ പറയും. ഷെഫീക്കിന്റെ സന്തോഷം ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് എന്നെ അനൂപിക്കയും ഉണ്ണിയും വിളിച്ചിരുന്നു, ഈ സിനിമയില്‍ ഒരു മാസ് ഡയലോഗ് മാത്രമെയുള്ളു. അത് ഷഹിന്റെ കഥാപാത്രത്തിനാണെന്നും പറഞ്ഞു.

ഞാന്‍ ഇതിലൊരു മാസ് ഹീറോയൊന്നുമല്ല, വളരെ സാധാരണക്കാരനായ മനുഷ്യനാണ്, എനിക്ക് മാസ് ഡയലോഗൊന്നുമില്ല, പക്ഷെ ഷഹിന്റെ കഥാപാത്രത്തിന് അതുണ്ടെന്നാണ് ഉണ്ണിയും എന്നോട് പറഞ്ഞത്. ഷൂട്ടിങ് നടക്കുമ്പോള്‍ മുഴുവനും ഇക്കാര്യം എന്റെ മനസിലുണ്ടായിരുന്നു.

ആ സീന്‍ ഷൂട്ട് ചെയ്യുന്ന സമയമായപ്പോള്‍ ഉണ്ണി എന്റെ അടുത്ത് വന്ന് പറഞ്ഞു, ഷഹിന്‍ അതൊരു മാസ് ഡയലോഗാണ് പക്ഷെ നീയത് ആ രീതിയില്‍ പറയെണ്ട, വളരെ സാധാരണമായി പറഞ്ഞാല്‍ മതിയെന്ന്. ഇത് ഭയങ്കര മാസായി പറഞ്ഞാല്‍ അതിന്റെ കൂടെയൊരു ബി.ജി.എം വരും അത് പക്ഷെ നന്നാവില്ല. അതുകൊണ്ട് നീ വളരെ നോര്‍മലായി പറഞ്ഞാല്‍ മതി. സിനിമയില്‍ വരുമ്പോള്‍ അതിന് ഇംപാക്ട് ഉണ്ടാകുമെന്നും ഉണ്ണി പറഞ്ഞു,’ ഷഹീന്‍ പറഞ്ഞു.

content highlight: shaheen sidhique talks about shefeekkinte santhosham moavie

We use cookies to give you the best possible experience. Learn more