ന്യൂദല്‍ഹി: പൊതുസ്ഥലങ്ങള്‍ അനിശ്ചിതകാലത്തേക്ക് കയ്യടക്കിവെക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഷാഹിന്‍ ബാഗ് സമരവുമായി ബന്ധപ്പെട്ട കേസിലായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
പൊതുസ്ഥലങ്ങള്‍ കയ്യേറുന്നത് മറ്റു ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതും അവരുടെ അവകാശങ്ങള്‍ റദ്ദ് ചെയ്യുന്നതുമാണ്. അതിനാല്‍ സമരക്കാരുടെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
”പൊതു സ്ഥലങ്ങള്‍ അനിശ്ചിതകാലത്തേക്ക് കയ്യടക്കിവെക്കാന്‍ സാധിക്കില്ല. ഭരണകൂടം ഇത്തരത്തിലുള്ള തടസങ്ങള്‍ നിയന്ത്രിക്കണം. അധികൃതര്‍ ഇതിനെതിരെ തങ്ങളുടേതായ രീതിയില്‍ പ്രവര്‍ത്തിക്കണം. അല്ലാതെ കോടതിക്ക് പിന്നില്‍ മറഞ്ഞിരിക്കേണ്ട ആവശ്യമില്ല”, കോടതി പറഞ്ഞു.
ജനാധിപത്യവും വിയോജിക്കാനുള്ള അവകാശവും തോളോടു തോള്‍ ചേര്‍ന്ന് പോകേണ്ടവയാണ്. ഷാഹീന്‍ബാഗില്‍ ദല്‍ഹി പൊലീസ് നടപടി എടുക്കേണ്ടത് തന്നെയാണെന്നും കോടതി വ്യക്തമാക്കി.
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി സമരം നടക്കുന്ന സമയത്ത് ഷാഹീന്‍ ബാഗില്‍ ആയിരക്കണക്കിന് പേര്‍ മാസങ്ങളോളം ഒത്തു ചേര്‍ന്ന് പ്രതിഷേധിച്ചിരുന്നു.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ സമരമുഖത്ത് അണിനിരന്നിരുന്നു. മാര്‍ച്ചില്‍ കൊവിഡ് 19 പശ്ചാത്തലത്തിലാണ് സമരക്കാര്‍ പിരിഞ്ഞു പോയത്. ഷാഹീന്‍ ബാഗ് സമരവുമായി ബന്ധപ്പെട്ട് നിരവധി പേരെ യു.എ.പി.എ ഉള്‍പ്പെടെ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Shaheen Bagh protest: Public places can’t be occupied indefinitely, says Supreme Court