അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള പടയൊരുക്കത്തിലാണ് അന്താരാഷ്ട്ര ട്വന്റി-20 ടീമുകള്‍. ഒക്ടോബര്‍ 22നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക.
ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ 23നാണ്. ഏറെ പ്രതീക്ഷകളുമായാണ് ഇന്ത്യ ഈ ലോകകപ്പിന് ഇറങ്ങുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ഇന്ത്യ പുറത്തായിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ പാകിസ്ഥാനോടേറ്റ തോല്‍വി ഇന്ത്യന്‍ ടീമിന്റെ സകല ആത്മവിശ്വാസവും തകര്‍ത്തിരുന്നു.
ഇത്തവണയും ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെയാണ്. കഴിഞ്ഞ വര്‍ഷ ലോകകപ്പിലേറ്റ തോല്‍വിക്ക് പകരം വീട്ടാനാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്. എന്നാല്‍ ഇന്ത്യയെ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പാക് പട ഒരുങ്ങുന്നത്.
നിലവില്‍ പാകിസ്ഥാന് തിരിച്ചടിയാകുന്ന വാര്‍ത്തയാണ് വരുന്നത്. ബൗളിങ്ങിലെ കുന്തമുനയായ ഷഹീന്‍ അഫ്രീദി കളിക്കാന്‍ ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാന്‍ ബൗളിങ്ങിന്റെ സൂപ്പര്‍ താരം എന്ന് വിശേഷിപ്പിക്കുന്ന ഷഹീന്‍ പരിക്ക് കാരണമാണ് ഇന്ത്യക്കെതിരായ മത്സരത്തിന് ഇറങ്ങാത്തത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉടന്‍ തന്നെ പുറത്തുവിടും.
ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലായിരുന്നു താരത്തിന് പരിക്കേറ്റത്. ശേഷം നടന്ന ഏഷ്യാ കപ്പിലും കളിക്കാന്‍ ഷഹീന് സാധിച്ചില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും പാകിസ്ഥാന്‍ ഫൈനല്‍ വരെ പ്രവേശിച്ചിരുന്നു. എന്നാല്‍ പോലും ഏഷ്യാ കപ്പ് ടീമില്‍ ഷഹീനെ പാകിസ്ഥാന്‍ മിസ് ചെയ്തിരുന്നു.
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ മൂന്ന് വിക്കറ്റാണ് അദ്ദേഹം നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി എന്നീ വമ്പന്‍ താരങ്ങളുടെ വിക്കറ്റാണ് അദ്ദേഹം നേടിയത്. കളിയിലെ താരവും ഷഹീന്‍ തന്നെയായിരുന്നു.
ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു.
So I Was The One Who Broke This News On Twitter Yesterday. Jo Bola Hai Wahi Hoga.