| Tuesday, 12th December 2023, 8:17 am

ഒരു സിനിമയ്ക്ക് വേണ്ടി ഞങ്ങൾ ഇൻവെസ്റ്റ് ചെയ്യുന്നത് ഒന്നര വർഷം; എന്നാൽ പ്രതിഫലമോ...: ഷഹബാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സിനിമ രൂപപ്പെടുന്നത് അതിന്റെ തിരക്കഥയിലൂടെയാണ്. ഒരു തിരക്കഥ രൂപപ്പെടാൻ വർഷങ്ങളുടെ കഷ്ടപ്പാടാണ്. എന്നാൽ സിനിമയിൽ തിരക്കഥാകൃത്തുക്കൾക്ക് അർഹിക്കുന്ന പ്രതിഫലം പലപ്പോഴും ലഭിക്കാറില്ല. സിനിമയിൽ എഴുത്തുകാർക്കുള്ള പ്രതിഫലത്തെക്കുറിച്ച് ക്ലബ്ബ് എഫ്.എമ്മിന്റെ റൈറ്റേഴ്‌സ് ക്ലബ്ബ്2023 എന്ന പരിപാടിൽ സംസാരിക്കുകയാണ് തിരക്കഥാകൃത്തുക്കളായ ആദർശ്, ഷഹബാസ്, റോണി ഡേവിഡ്.

തങ്ങൾ ഒരു കണ്ടന്റ് എഴുതാൻ വേണ്ടി ഒന്നര വർഷം കഷ്ടപ്പെടുന്നുണ്ടെന്നും എന്നാൽ അതിനുള്ള പ്രതിഫലം കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലായെന്നും ഷഹബാസ് പറഞ്ഞു. അതിന് ശേഷം വരുന്ന പ്രോജക്ടിനും പിന്നെയും തങ്ങൾ ഒന്നര വർഷം കൊടുക്കണമെന്നും ഷഹബാസ് കൂട്ടിച്ചേർത്തു.

‘നമ്മൾ ഒരു കണ്ടന്റ് എഴുതുമ്പോൾ ഇൻവെസ്റ്റ് ചെയ്യുന്ന സമയം എന്ന് പറഞ്ഞാൽ ഒന്നര വർഷമാണ്. ആ ഒന്നരവർഷം നമ്മൾ ഇൻവെസ്റ്റ് ചെയ്യുമ്പോൾ അതിനനുസരിച്ചുള്ള പ്രതിഫലം കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടിവരും.

പ്രോജക്ട് ആയി അത് റിലീസ് ആയി അവരുടെ കൂടെ നിന്ന് അടുത്ത പ്രോജക്ട് വരുമ്പോൾ വീണ്ടും അതിനും ഒന്നരവർഷം വേണം. ഒന്നരവർഷം പ്ലസ് ഒന്നര വർഷമാണ്. ഈ നടുക്കുള്ള സിനിമയിൽ നിന്നും കിട്ടുന്ന പ്രതിഫലമാണ് ഈ മൂന്നുവർഷം നമുക്ക് ജീവിക്കാനുള്ളത്,’ ഷഹബാസ് പറഞ്ഞു.

തങ്ങളിൽ 99% ആളുകളും വേറെ തൊഴിൽ ഇല്ലാത്തവരായിരിക്കുമെന്ന് ഈ സമയം ആദർശ് കൂട്ടിച്ചേർത്തു. ഇത് തങ്ങളെ ആശ്രയിക്കുവന്നവരെയാണ് ബാധിക്കുകയെന്ന് റോണി വർഗീസ് പറഞ്ഞു.

‘ഷഹബാസ് പറഞ്ഞ പോലെ നമ്മളെ മാത്രമല്ല ഇത് ബാധിക്കുക. നമ്മൾ സിനിമയുടെ പുറകെ പോകുമ്പോൾ വിജയ് സാർ പറഞ്ഞ പോലെ തന്നെ നമ്മുടെ പാഷന് പുറകെ നമ്മൾ പോകുന്നു പിന്നെ എന്തിനാണ് അതിനെക്കുറിച്ച് ചിന്തിക്കുന്നത്. പക്ഷേ നമ്മൾ ബുദ്ധിമുട്ടുന്നതിനേക്കാൾ നമ്മളെ ആശ്രയിക്കുന്നവർ അതുകാരണം ബുദ്ധിമുട്ടും. കാരണം അവരായിരിക്കും നമ്മൾ കാരണം അനുഭവിക്കുക. അത് അച്ഛനാവാം അമ്മയായിരിക്കും ഭാര്യയായിരിക്കും കുട്ടികൾ ആയിരിക്കാം അവരെ ആര് പോറ്റും,’ റോണി വർഗീസ് പറഞ്ഞു.

Content Highlight: Shahbaz on screenwriters’ remuneration

We use cookies to give you the best possible experience. Learn more